Silaayugam mudal

ശിലായുഗം മുതൽ
Year
Language

ശിലായുഗം മുതല്‍ വഴിതേടുന്നു ചിന്തമുളച്ച മനുഷ്യന്‍
അക്ഷരമാകും ആയുധമേന്തി അടരാടുന്ന മനുഷ്യന്‍
കണ്ടെത്തുന്നു കണ്ടെത്തുന്നു ഇവിടെ പുതിയൊരു വീഥി

കറുകകള്‍ വളരും പാതയിലൂടെ കഴല്‍ പതറാതെ നടക്കുകനാം
കാലം പോലും കാണാന്‍ വൈകിയ കല്‍ഹാരങ്ങളിറുക്കുകനാം
ഇതിലേ ഇതിലേ ഇതിലേ ഇതിലേ ഇതേ കരുത്തില്‍ പടരുകനാം

അഗ്നിശലാകകള്‍ കരളിലൊതുക്കി ദര്‍ശനശൈലീമുദ്രകള്‍ ചാര്‍ത്തി
അക്ഷൌഹിണിതന്‍ മുന്നില്‍ നിന്നും ആഗ്നേയങ്ങള്‍ തൊടുക്കുക നാം
ഇതിലേ ഇതിലേ ഇതിലേ ഇതിലേ ഇതേ കരുത്തില്‍ പടരുകനാം

śilāyugaṁ mudal vaḻideḍunnu sindamuḽacca manuṣyan
akṣaramāguṁ āyudhamendi aḍarāḍunna manuṣyan
kaṇḍĕttunnu kaṇḍĕttunnu iviḍĕ pudiyŏru vīthi

kaṟugagaḽ vaḽaruṁ pādayilūḍĕ kaḻal padaṟādĕ naḍakkuganāṁ
kālaṁ poluṁ kāṇān vaigiya kalhāraṅṅaḽiṟukkuganāṁ
idile idile idile idile ide karuttil paḍaruganāṁ

agniśalāgagaḽ karaḽilŏdukki darśanaśailīmudragaḽ sārtti
akṣaൌhiṇidan munnil ninnuṁ āgneyaṅṅaḽ tŏḍukkuga nāṁ
idile idile idile idile ide karuttil paḍaruganāṁ