Sikku pukku

ചിക്കു പുക്കു
Work
Year
Language

ചിക്കു പുക്കു പാടി...ചിക്കു പുക്കു പാടി
ചേകവനാരോ...
ഛിലു ഛിലു താളം ചിലമ്പുന്ന കിളിയേ
നീ പറയാമോ...
ഭൂമിയെ കറക്കും ദേവന്റെ പേരു് സൂപ്പർമാനല്ലോ
സൂപ്പർമാനും ട്യൂഷനെടുക്കും മാസ്റ്റർ ഇവനല്ലോ...

അരുതേ നീ ചൊന്ന മൊഴികൾ
ഞാൻ സൂപ്പർ മാനൊന്നുമല്ല
അധികം ബഡായി വേണ്ട
ഈ ഭൂമിയിലെ ഒരു സാധു...
ജീവിതം ഒരു നദി...മൂളിടാം ഈരടി
ജന്മമോ ബന്ധുരം...പിണക്കമോ നിഷ്ഭലം
ആരിലുമിന്നിനി വേണ്ടൊരു ടെൻഷൻ
നോ..നോ..നോ..നോ..നോ..നോ..നോ
സിമ്പിളായി കഴിയുക ഓരോ നിമിഷമെന്നാൽ ഹാപ്പി
സീരിയസ്സായ് നിൽക്കാൻ മാത്രം സീനുമില്ലീ നാട്ടിൽ...(2)

ധീരൻ വീരൻ കുമ്മാടി
ഈ വീരന്റെ പേരോ തെമ്മാടി
പറക്കണ ഗ്ലാമർ ആൺ‌തുമ്പിയുടെ
പിറകേ പോരണു് പെൺ‌തുമ്പി...
മേലേ മേലേ വാഴണ സൂര്യൻ
മിന്നി വന്നിതാ മിഴി രണ്ടിൽ...
കിളികൾ പോലെ ഞങ്ങളിതാ നിൻ
താളം തേടി വരവായി
ദുഃഖം വന്നാൽ പൂമിഴി വാടി
തളരാൻ നിൽക്കേണ്ട...
മുഖത്തെ ഗ്ലാമർ ചോരില്ലേ...
മനസ്സിൻ താളം പോകില്ലേ...
ആകാശത്തിലെ പടിപ്പുരകൾ
കാറ്റിൽ വീണാലും
നമുക്കതു തടയാനാവില്ലാ
ബേജാറായ് കാലം തീർക്കേണ്ടാ
ഹാപ്പി ഡേ ഹേയ്...ജോളി ഡേ ഹേയ്...(2)
തേനോലുന്ന പാട്ടിലുണർന്നു്
ചേലോടോന്നു് താളമടിച്ചു്...ഹോയ്...
(സിമ്പിളായി....)

പൊന്നേ മിന്നാമിന്നിപ്പൂവേ
ഡാൻസോ കോപ്രായം...
ഇതല്ലേ മായാ സർക്കസ്സു്
മടക്കൂ വേഗം പത്രാസ്സു്
എൽ കെ ജി യിലെ കുട്ടിക്കേകൂ
പെണ്ണേ ഈ ഡ്രെസ്സു്
തരില്ലേ ഇന്നാ പ്രോമിസ്സു്
കഴിച്ചോ നീയും ഹോർളിക്സ്
താതെയ്യോ....തകതെയ്യോ....
നോട്ടം നോക്കി പാട്ടിലുമാക്കി
നീട്ടിക്കൂട്ടി വരച്ചോ ഹോയ്യാഹോ....
(സിമ്പിളായി....)

sikku pukku pāḍi...sikku pukku pāḍi
segavanāro...
shilu shilu tāḽaṁ silambunna kiḽiye
nī paṟayāmo...
bhūmiyĕ kaṟakkuṁ devanṟĕ peru് sūpparmānallo
sūpparmānuṁ ṭyūṣanĕḍukkuṁ māsṭrar ivanallo...

arude nī sŏnna mŏḻigaḽ
ñān sūppar mānŏnnumalla
adhigaṁ baḍāyi veṇḍa
ī bhūmiyilĕ ŏru sādhu...
jīvidaṁ ŏru nadi...mūḽiḍāṁ īraḍi
janmamo bandhuraṁ...piṇakkamo niṣbhalaṁ
āriluminnini veṇḍŏru ṭĕnṣan
no..no..no..no..no..no..no
simbiḽāyi kaḻiyuga oro nimiṣamĕnnāl hāppi
sīriyassāy nilkkān mātraṁ sīnumillī nāṭṭil...(2)

dhīran vīran kummāḍi
ī vīranṟĕ pero tĕmmāḍi
paṟakkaṇa glāmar āṇ‌tumbiyuḍĕ
piṟage poraṇu് pĕṇ‌tumbi...
mele mele vāḻaṇa sūryan
minni vannidā miḻi raṇḍil...
kiḽigaḽ polĕ ñaṅṅaḽidā nin
tāḽaṁ teḍi varavāyi
duḥkhaṁ vannāl pūmiḻi vāḍi
taḽarān nilkkeṇḍa...
mukhattĕ glāmar sorille...
manassin dāḽaṁ pogille...
āgāśattilĕ paḍippuragaḽ
kāṭril vīṇāluṁ
namukkadu taḍayānāvillā
bejāṟāy kālaṁ tīrkkeṇḍā
hāppi ḍe hey...joḽi ḍe hey...(2)
tenolunna pāṭṭiluṇarnnu്
seloḍonnu് tāḽamaḍiccu്...hoy...
(simbiḽāyi....)

pŏnne minnāminnippūve
ḍānso koprāyaṁ...
idalle māyā sarkkassu്
maḍakkū vegaṁ patrāssu്
ĕl kĕ ji yilĕ kuṭṭikkegū
pĕṇṇe ī ḍrĕssu്
tarille innā promissu്
kaḻicco nīyuṁ horḽiks
tādĕyyo....tagadĕyyo....
noṭṭaṁ nokki pāṭṭilumākki
nīṭṭikkūṭṭi varacco hoyyāho....
(simbiḽāyi....)