മൃതസഞ്ജീവനി രസമെടുത്തു
മൃണാളപുഷ്പദലമിറുത്തെടുത്തു (മൃതസഞ്ജീവനി..)
സൗന്ദര്യ ദേവതേ നിന്നെ എനിക്കായ്
സൗഗന്ധികങ്ങള്‍ കൊണ്ടു മെനഞ്ഞെടുത്തു
ദൈവം മെനഞ്ഞെടുത്തു (മൃതസഞ്ജീവനി..)
മിഴികളില്‍ ഇന്ദ്രചാപം മുറുക്കി വച്ചു
മൃഗമദം ചാലിച്ചു കുറി വരച്ചൂ (മിഴികളില്‍..)
മഞ്ഞു വീണുണര്ത്തുന്ന മാലതീ ലത പോലെ
മലരമ്പന്‍ വന്നു നിന്നെ അനുഗ്രഹിച്ചു (മൃതസഞ്ജീവനി..)
പുഷ്പിണി ഇനി നിന് അന്തപ്പുരം എന്റെ
സ്വപ്നങ്ങള്‍ക്കുറങ്ങാന്‍ അലങ്കരിക്കൂ (പുഷ്പിണി..)
ഹര്ഷോല്സവങ്ങളാല് അന്തരാത്മാവില്‍ നീ
വര്ഷമയൂരമായ് നൃത്തമാടൂ (മൃതസഞ്ജീവനി..)