താരകങ്ങള്‍ കേള്‍ക്കുന്നു...കാറ്റിലൂടെ ഒഴുകുന്നു....
എന്റെ ശോകസംഗീതം ഗദ്ഗദഗീതം...ഗദ്ഗദഗീതം....
(താരകങ്ങള്‍..)
ആശതന്‍ ചിറകടികള്‍ നേര്‍ത്തുപോയ് കൂടിതില്‍
ആധിതന്‍ സ്പന്ദനം മാത്രമായ് നെഞ്ചിതില്‍....
(ആശതന്‍....)
നിഴലില്ലാ രൂപമായ് കേഴുന്നു ഞാനിതാ...
ദേവാ....നീ വരൂ....മോചനം നല്‍കാന്‍....
അഴലുകള്‍ അഴികളായ് ചൂഴുമീ ഗുഹയിതില്‍
കണ്ണുനീര്‍ത്തുള്ളികള്‍ മുത്തുപോല്‍ കോര്‍ത്തു ഞാന്‍....
(അഴലുകള്‍..)
ബന്ധിനിയായ് മരണത്തിന്‍ നന്ദിനിയായ് കേഴുന്നു.....
ദേവാ...നീ വരൂ...ശാപമോക്ഷമേകാന്‍....
താരകങ്ങള്‍ കേള്‍ക്കുന്നു...കാറ്റിലൂടെ ഒഴുകുന്നു
എന്റെ ശോകസംഗീതം... ഗദ്ഗദഗീതം...ഗദ്ഗദഗീതം....