(പു) ബാലനാം പ്രഹ്ളാദനെപ്പോലെ ഭക്തി -
യാര്ന്നിതാ ജ്ഞാനാമ്പികേ ഞാന്‍ തൊഴുന്നേന്‍
(സ്ത്രീ) കേവലം ഞാനൊരു സ്ത്രീയാണു ചുമ്മാ
നാവിട്ടലയ്ക്കേണ്ട നീയാര് സുഹൃത്തേ
(പു) നിര്‍മ്മലേ നീ നല്ലതങ്കയേക്കാളും
നല്ലവളാണെന്നറിഞ്ഞു വന്നേന് ഞാന്‍
(സ്ത്രീ) ഞാനൊരു ചന്ദ്രിക നീയാരുരയ്ക്ക
(പു) ഞാനോ പറയാം ശശിധരനത്രേ
(സ്ത്രീ) അങ്ങിനെയാണെങ്കില്‍ ഞാന്‍ നിന്റെ ചേച്ചി
(പു) അങ്ങിനെ ചൊല്ലല്ലേ നീ പ്രസന്നേ
വേണ്ടാ വേണ്ടാ നമുക്കാരക്തബന്ധം
വെള്ളിനക്ഷത്രമേ വേറൊന്നു ചൊല്ലു
വേറൊന്നു ചൊല്ലു
(സ്ത്രീ) വിശപ്പിന് വിളിയുള്ള യാചകനോ നീ
(പു) ഈ ലോകനീതിയാല്‍ ഞാന്‍ വേലക്കാരന്
(സ്ത്രീ) ആത്മശാന്തിക്കു നീ മാര്‍ഗ്ഗങ്ങള്‍ നോക്കൂ
(പു) ആത്മസഖിയായിത്തീരേണം നീയും
(സ്ത്രീ) ആകട്ടെ ഞാന്‍ വനമാലയായു് മാറും
(പു) അപ്പോള്‍ ഞാന്‍ കേരളകേസരിയാകും
(സ്ത്രീ) അമ്മ ഞാനുണ്ടെനിക്കഞ്ചു കിടാങ്ങള്‍
(പു) അന്നേരമായവര്ക്കച്ഛന് ഞാനത്രേ
(സ്ത്രീ) കാഞ്ചനകാന്തിയാര്ന്ന ലോകം
(പു) കാണാം നമുക്കു വരൂ പ്രേമലേഖേ
(സ്ത്രീ) ആനന്ദത്തിന് തിരമാലയില്‍ക്കൂടി
(പു) ആഹാ തുഴയുക ജീവിതനൗക
(ഡു) ആനന്ദത്തിന് തിരമാലയില്‍ക്കൂടി
ആഹാ തുഴയുക ജീവിതനൗക
ജീവിതനൗക ജീവിതനൗക