രാഗതരളിതമെന്‍ ഹൃദയം
രജനിയില്‍ ഇതളിടും ഒരു മുകുളം
ഓ... അരുളുവാനിനിയൊരു പുളകം
പകരുവാന്‍ ചൊടികളില്‍ മധുരം
പറയുവാന്‍ പുതിയൊരു രഹസ്യം
ഇളകിടും സിരകളില്‍ ചോരതിളയ്ക്കുന്നു
എന്തിനോ വേണ്ടിയെന് നെഞ്ചു തുടിക്കുന്നു
ദാഹം യൌവന ദാഹം
അതു തീര്ക്കുവാനണയു മുന്നില്‍
കുളിരുമായ് ഉറയുമെന് മേനി തരിക്കുന്നു
എന്നിലെ ചിന്തയില്‍ തേന്‍ തുളുമ്പുന്നു
മോഹം നിങ്ങള്‍ തന് മോഹം
അതു തീര്ക്കുവാനണയു അണയു