സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി
ഓംകാരനാദത്തിന്‍ ഗിരിശൃംഗത്തില്‍ നിന്നും
ആകാരമാര്‍ന്നൊഴുകും ഭാവകല്ലോലിനീ...
സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി
പൊന്നുഷസന്ധ്യയില് ഭൂപാളമായ് വന്നു
പള്ളിയുണര്‍ത്തുമെന്നങ്കണ പൂക്കളേ
സന്ധ്യയില്‍ ഹിന്ദോള കീര്‍ത്തന മാല്യമായ്....
ആ........
സന്ധ്യയില്‍ ഹിന്ദോള കീര്‍ത്തന മാല്യമായ്
ചുംബിച്ചുണര്‍ത്തുന്നെന്‍ കൃഷ്ണ ശില്‍പ്പങ്ങളേ...
(സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി)
വാണീമനോഹരി തന് മുലപ്പാല്‍ക്കടല്‍
ഗാനമായ് ജീവനില്‍ പൌര്‍ണമിച്ചോലയായ്
ഇന്ദ്രിയതല്‍പ്പങ്ങള്‍ എന്നാത്മ മന്ദിര
പൊന്മണി മഞ്ചങ്ങള്‍ ഇന്നു നിന് സേവകര്‍....
(സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി)
സ്വരങ്ങളേഴാല്‍ ഗാനം പല കോടി തീര്‍ക്കും
നിന് ചരണനൂപുരങ്ങളിലലിഞ്ഞെങ്കില്‍ ഞാന്‍
ആ.....
ജലതരംഗങ്ങളില്‍ ദലമര്മരങ്ങളില്
മുളംകാട്ടില്‍ കുയില്‍ പാട്ടില്‍
നിറഞ്ഞെങ്കില്‍ ഞാന്‍
(സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി)