വേദനപാകും നെഞ്ചകമാകെ നീറിടവേ..പാടി (2)
മുളംതണ്ടിന്‍ മുറിവില്‍ എന്‍ ജീവനിശ്വാസം തൂകി
അതു താനേ ഒരു രാഗം
മമ ജീവനരാഗം മൂളി..അനുരാഗം..ഓ ..
നിന് ഓര്‍മ്മകള്‍ എന്നെയും പേറിനടക്കുന്നു
അറിയാവഴി താണ്ടി..
വേദനപാകും നെഞ്ചകമാകെ നീറിടവേ..പാടി..(2)
കാറ്റിലാടും നാളം എന്‍ ജന്മം
എണ്ണ തീര്ന്നണഞ്ഞു....കൂരിരുളായ്...
നിന് സ്നേഹമാണെന്നുമെന്നും
എന്‍ ജീവന്റെ പൊൻതിരി ധന്യേ ...(2)
നിന്നെ ഞാന്‍ തേടുന്നു തൂകുംമിഴികളുമായ്
സ്നേഹമേ..എവിടേ..എവിടേ...തേടുന്നു പൊന്നേ ...
വേദനപാകും നെഞ്ചകമാകെ നീറിടവേ..പാടി (2)
വേട്ടയാടും നേരം ഉള്ക്കാട്ടിലോടും
മാന്‍കിടാവുപോലെ ഞാന്‍ കണ്ടു നിന്നെ...
എന്‍ സ്വപ്നജാലകം മെല്ലെ ..
ചാരി മറഞ്ഞു നീ ദൂരെ ..(2)
ഇന്നും ഞാന്‍ തേടുന്നു ഈറന്‍ മിഴികളുമായ് വീഥിയില്‍ ..
അകലേ...അകലേ..തേങ്ങും ത്രിസന്ധ്യേ ..
(...വേദന പാകും ...)