Settikkinunni

ചെത്തിക്കിണുങ്ങി
Year
Language

ചെത്തിക്കിണുങ്ങി പാടെടേ മൊത്തിക്കിറുങ്ങി ആടെടേ
പെരുമാറിക്കോ ഇന്നു പൊടി പാറിക്കോ
നാളെയൊരു കോന്തനാരും കാത്തു നിൽക്കണ്ട
ചീട്ടടിച്ചു വെട്ടി മലർത്ത് കുത്തിയൊഴിക്ക്
കുട്ടിച്ചാക്കു കുത്തി നിറയ്ക്ക്
(ചെത്തിക്കിണുങ്ങി പാടെടേ...)

അത്തിമരം മുട്ടു കൊടുത്ത് മാനത്തെ പന്തലൊന്നു താങ്ങുമ്പം
തീപ്പൊരി എറുമ്പരിച്ചു പൊണ്ണന്റെ പൊറകിലൊരാലു മൂളച്ചു (2)
കൊത്തിക്കൊത്തി മുറത്തിൽ കേറിയെറങ്ങി
അന്നക്കിടാത്തിയ്ക്ക് പള്ള നിറഞ്ഞു (2)
വെളുക്കാനടിച്ചത് പാണ്ടായ് പെഴച്ചിട്ടും പഴമൊഴി മൂറുമുറുപ്പ്
വെട്ടി മലർത്ത് കുത്തിയൊഴിക്ക്
കുട്ടിച്ചാക്കു കുത്തി നിറയ്ക്ക്
(ചെത്തിക്കിണുങ്ങി പാടെടേ...)

മൂപ്പരു വടി പിടിച്ചു നേരം കടുകടെ ഇരുളുമ്പം
കൂട്ടരു കൊടമൊടച്ചു തലവഴി പൂരം കൊടിയിറങ്ങി (2)
അല്പനൊരിത്തിരി അർത്ഥം കെടച്ചു
പല പല ഇരുട്ടത്ത് കൊട വിരിഞ്ഞു (2)
പിന്നേം ചങ്കരൻ തെങ്ങിന്റെ മണ്ടേന്ന് പഴമൊഴി പിറുപിറുത്തു
വെട്ടി മലർത്ത് കുത്തിയൊഴിക്ക്
കുട്ടിച്ചാക്കു കുത്തി നിറയ്ക്ക്
(ചെത്തിക്കിണുങ്ങി പാടെടേ...)

sĕttikkiṇuṅṅi pāḍĕḍe mŏttikkiṟuṅṅi āḍĕḍe
pĕrumāṟikko innu pŏḍi pāṟikko
nāḽĕyŏru kondanāruṁ kāttu nilkkaṇḍa
sīṭṭaḍiccu vĕṭṭi malartt kuttiyŏḻikk
kuṭṭiccākku kutti niṟaykk
(sĕttikkiṇuṅṅi pāḍĕḍe...)

attimaraṁ muṭṭu kŏḍutt mānattĕ pandalŏnnu tāṅṅumbaṁ
tīppŏri ĕṟumbariccu pŏṇṇanṟĕ pŏṟagilŏrālu mūḽaccu (2)
kŏttikkŏtti muṟattil keṟiyĕṟaṅṅi
annakkiḍāttiykk paḽḽa niṟaññu (2)
vĕḽukkānaḍiccat pāṇḍāy pĕḻacciṭṭuṁ paḻamŏḻi mūṟumuṟupp
vĕṭṭi malartt kuttiyŏḻikk
kuṭṭiccākku kutti niṟaykk
(sĕttikkiṇuṅṅi pāḍĕḍe...)

mūpparu vaḍi piḍiccu neraṁ kaḍugaḍĕ iruḽumbaṁ
kūṭṭaru kŏḍamŏḍaccu talavaḻi pūraṁ kŏḍiyiṟaṅṅi (2)
albanŏrittiri artthaṁ kĕḍaccu
pala pala iruṭṭatt kŏḍa viriññu (2)
pinneṁ saṅgaran dĕṅṅinṟĕ maṇḍenn paḻamŏḻi piṟubiṟuttu
vĕṭṭi malartt kuttiyŏḻikk
kuṭṭiccākku kutti niṟaykk
(sĕttikkiṇuṅṅi pāḍĕḍe...)