Ededo

ഏതേതോ
Work
Year
Language

ഏതേതോ താലിപ്പീലിക്കാവില്‍
എങ്ങെങ്ങോ പായും തെന്നല്‍പ്പൈങ്കിളീ
ആലോലം പാടുന്നു നിന്‍ നെഞ്ചം
താഴ്വാരം ചൂടുന്നു രോമാഞ്ചം
തൂവല്‍ ചേലോലും തൂവല്‍ത്തുമ്പാലെ
ആകാശം....നീളെ ആമോദം
ഏതേതോ താലിപ്പീലിക്കാവില്‍
എങ്ങെങ്ങോ പായും തെന്നല്‍പ്പൈങ്കിളീ

തീരാദൂരം പാരാവാരം
നേരായ് മുന്നില്‍ വിരിഞ്ഞുലഞ്ഞൂ
ആഴം തേടും ആലസ്യത്തില്‍
വാഴ്വിന്‍ മായം കലര്‍ന്നലിഞ്ഞൂ
നീലാകാശം മോഹാവേശം
ലീലാരാമം തുറന്നിടുന്നൂ
ഈ യാനത്തില്‍ ആ വേഗത്തില്‍
ചക്രവാളമകന്നു നീങ്ങീ
പാതിയിലുൾപ്പാതി കാന്തിയില്‍
ചേര്‍ന്നലിഞ്ഞ കാന്തഭൂമിയില്‍
ചേക്കേറുമോ നീ.......
ഏതേതോ താലിപ്പീലിക്കാവില്‍

ഉള്ളില്‍ വിങ്ങും ഉന്മാദത്തിൽ
ഊഞ്ചലാടി സ്വയം മറന്നൂ
കണ്ണില്‍ വീഴും കാഴ്ചയെല്ലാം
തെന്നി മാറിപ്പിടഞ്ഞു വീണൂ
കാതറിഞ്ഞു തേങ്ങി വന്ന
കാതരമാം കരുണ രസം
വാടിവീഴും കാകളിയില്‍
വാനമാകെ മുഴങ്ങി നിന്നൂ
ഈ വഴികള്‍ വീണ്ടും താണ്ടവേ
ചേതനയിലാന്തും നൊമ്പരം
തേനില്‍ മുങ്ങിത്തോര്‍ന്നല്ലോ....

(ഏതേതോ താലിപ്പീലിക്കാവില്‍ .....)

ededo tālippīlikkāvil
ĕṅṅĕṅṅo pāyuṁ tĕnnalppaiṅgiḽī
ālolaṁ pāḍunnu nin nĕñjaṁ
tāḻvāraṁ sūḍunnu romāñjaṁ
tūval seloluṁ tūvalttumbālĕ
āgāśaṁ....nīḽĕ āmodaṁ
ededo tālippīlikkāvil
ĕṅṅĕṅṅo pāyuṁ tĕnnalppaiṅgiḽī

tīrādūraṁ pārāvāraṁ
nerāy munnil viriññulaññū
āḻaṁ teḍuṁ ālasyattil
vāḻvin māyaṁ kalarnnaliññū
nīlāgāśaṁ mohāveśaṁ
līlārāmaṁ tuṟanniḍunnū
ī yānattil ā vegattil
sakravāḽamagannu nīṅṅī
pādiyiluḽppādi kāndiyil
sernnaliñña kāndabhūmiyil
sekkeṟumo nī.......
ededo tālippīlikkāvil

uḽḽil viṅṅuṁ unmādattil
ūñjalāḍi svayaṁ maṟannū
kaṇṇil vīḻuṁ kāḻsayĕllāṁ
tĕnni māṟippiḍaññu vīṇū
kādaṟiññu teṅṅi vanna
kādaramāṁ karuṇa rasaṁ
vāḍivīḻuṁ kāgaḽiyil
vānamāgĕ muḻaṅṅi ninnū
ī vaḻigaḽ vīṇḍuṁ tāṇḍave
sedanayilānduṁ nŏmbaraṁ
tenil muṅṅittornnallo....

(ededo tālippīlikkāvil .....)