Seravarambilu siri vidaccu

ചെറവരമ്പിലു ചിരി വിതച്ചു
Year
Language

ചെറവരമ്പില് ചിരി വിതച്ചു കൊഞ്ചി വാ
മകരമഞ്ഞില് മുടിയുലമ്പി കൊയ്യാൻ വാ
കരളു കൊണ്ട് കുളിരു കോരും കൈനകരിക്കാരി
(ചെറവരമ്പില്....)

തൊട്ടും മുങ്ങി പുന്നാരിക്കണ ചിത്തിര നെല്ലോല
പക്കം പക്കം വെള്ളമിറക്കണ ശീമക്കൊടവയറാ (2)
(ചെറവരമ്പില്....)

നിൻ കൊട്ട മുങ്ങണ തഞ്ചത്തിലാരാരേ
ഞാറ്റടി ചിങ്കാരം മൂളുന്നുണ്ടേ
ചക്രം ചവിട്ടും നിൻ വേർപ്പുനീരൊപ്പുമ്പം
വൃശ്ചിക മഞ്ഞിന് വേദനകൾ

അയ്യപ്പന്റമ്മയ്ക്ക് വയ്യാണ്ടായെടീ ചിങ്ങോലി ചിറ്റേ
കന്നിക്കുളപ്പാല കൊയ്യാൻ നിക്കണതാരാരും കണ്ടാലോ (2)
ഓ തെയ്യത്തിമി ചിഞ്ചിലം പാടത്ത് പൊലിയേ പൊലിയേ
തെയ്യത്തിമി ചിഞ്ചിലം പാടത്ത് പൊലിയേ പൊലിയേ
പയ്യെ പയ്യെ കിളിച്ചുണ്ടത്തുരുകണ കിളിയേ കിളിയേ

വൈക്കോൽക്കൂനയ്ക്കപ്പുറമാരെടീ പഞ്ചാരച്ചിരുതേ
വയ്യാവേലിത്തരം ചോദിക്കണതല്ലതിനാവാമേ
ചക്കരമാവിൽ പടർന്നു കേറണ കാവാലം മുല്ലേ
കൊച്ചാണിയ്ക്കും മച്ചമ്പിക്കും ഉള്ളതിനെന്തുണ്ട്

sĕṟavarambil siri vidaccu kŏñji vā
magaramaññil muḍiyulambi kŏyyān vā
karaḽu kŏṇḍ kuḽiru koruṁ kainagarikkāri
(sĕṟavarambil....)

tŏṭṭuṁ muṅṅi punnārikkaṇa sittira nĕllola
pakkaṁ pakkaṁ vĕḽḽamiṟakkaṇa śīmakkŏḍavayaṟā (2)
(sĕṟavarambil....)

nin kŏṭṭa muṅṅaṇa tañjattilārāre
ñāṭraḍi siṅgāraṁ mūḽunnuṇḍe
sakraṁ saviṭṭuṁ nin verppunīrŏppumbaṁ
vṛściga maññin vedanagaḽ

ayyappanṟammaykk vayyāṇḍāyĕḍī siṅṅoli siṭre
kannikkuḽappāla kŏyyān nikkaṇadārāruṁ kaṇḍālo (2)
o tĕyyattimi siñjilaṁ pāḍatt pŏliye pŏliye
tĕyyattimi siñjilaṁ pāḍatt pŏliye pŏliye
payyĕ payyĕ kiḽiccuṇḍatturugaṇa kiḽiye kiḽiye

vaikkolkkūnaykkappuṟamārĕḍī pañjāraccirude
vayyāvelittaraṁ sodikkaṇadalladināvāme
sakkaramāvil paḍarnnu keṟaṇa kāvālaṁ mulle
kŏccāṇiykkuṁ maccambikkuṁ uḽḽadinĕnduṇḍ