ചെപ്പും പന്തും നിരത്തീ
മാനത്തെച്ചെപ്പടിവിദ്യക്കാരന്‍
ചെപ്പുകൊട്ടുണ്ണിയെ ജാലം കാട്ടുന്ന
ചെപ്പടിവിദ്യക്കാരന്‍...
കല്ലെടുത്തൂതി മാണിക്യമാക്കുന്ന
കണ്‍കെട്ടുവിദ്യക്കാരാ - എന്റെ
കണ്മണിക്കുട്ടന്റെ കാതുകുത്തുമ്പോള്‍
കല്ലുകടുക്കന്‍ കൊണ്ടുത്തരാമോ?
ചെപ്പിലരിപ്പൊടി കൈതപ്പൂക്കണ്ണാടി
ചെപ്പുകൊട്ടുണ്ണീ ചെപ്പുകൊട്ട്
അപ്പാട്ടെക്കുട്ടിക്ക് ചോറൂണാകുമ്പോള്‍
അപ്പം വേണം അരിയുണ്ടവേണം
നീലമുകിലിനെ പീലിക്കെട്ടാക്കി
ജാലം കാട്ടുന്ന വീരാ
കണ്‍കെട്ടുകാരാ വായോ താഴോട്ട്
തങ്കക്കുടത്തിന് മുത്തം കൊടുക്കാന്‍