ചെപ്പു കിലുക്കി നടക്കണ റപ്പായി
വണ്ടീലിരിന്നു പായണ പൊന്നാലീ
കണ്ടാലെല്ലും കൊത്തണ കാക്കച്ചി
മിണ്ടാതെല്ലാം കാണണ പൂച്ചയ്ക്ക്
ഇതിലേ വാ ഇതിലേ വാ
ഇന്നച്ചാമ്മേ അച്ചായൻ കെട്ടണ നാളല്ലോ
അച്ചാമ്മേ അച്ചായൻ കെട്ടണ നാളല്ലോ
ഇതിലേ വാ ഇതിലേ വാ
കൊല്ലം കണ്ടവനില്ലം വേണ്ടല്ലോ
കൊച്ചി കണ്ടവനച്ചി വേണ്ടല്ലോ
അച്ചാമ്മച്ചേടത്തി വന്നതിൽ പിന്നെ
എന്റച്ചായനു കൊല്ലോം കൊച്ചീം ഒന്നും വേണ്ടല്ലോ
അച്ചായാ പൊന്നച്ചായാ ഹേയ്
അച്ചായാ പൊന്നച്ചായാ
കാനായിൽ നിന്നുള്ള വീഞ്ഞു കുപ്പി നിരന്നേ
താ തിന്ത തരികിട തിന്ത
ആബേലിൻ ബലിയാട് മുഴുവനും മൊരിഞ്ഞേ
താകിട തരികിട തിന്തത്തൈ
കാനയിൽ നിന്നുള്ള വീഞ്ഞു കുപ്പി നിരന്നേ
ആബേലിൻ ബലിയാട് മുഴുവനും മൊരിഞ്ഞേ
മധുരം മുറിച്ചെന്റെ ജീവനിൽ
മധുരിക്കും മാലാഖയല്ലേ നീ (2)
സ്നേഹമലർച്ചെണ്ടുമായ് ഞാൻ വന്നപ്പോൾ കണ്ണടച്ചോ നീ
ആദ്യത്തെ രാവെന്നു നിനച്ചോ നീ