Seppo seppo

ചെപ്പോ ചെപ്പോ
Work
Year
Language

ചെപ്പോ ചെപ്പോ കാണട്ടെ
ചെപ്പടിച്ചെപ്പിലരിപ്പൊടി
കണ്ണാടിനോക്കി ചെപ്പുകൊട്ട്
കണ്ണാരം‌പൊത്തി ചെപ്പുകൊട്ട്
(ചെപ്പോ...)

ഉണ്ണിക്ക് നാളെ പൊട്ടിച്ചിരി
ഊരിലെ തേവര്‍ക്ക് താലപ്പൊലി
മണ്ണിനും വിണ്ണിനും നേരംവെളുത്തപ്പോ
പൊന്നിളം‌വെയിലില്‍ മുങ്ങിക്കുളി
(ചെപ്പോ...)

ശംഖുപുഷ്പത്തിനു കാതുകുത്ത്
ചിങ്ങത്തുമ്പിയ്ക്ക് തേനൂട്ട്
മുറ്റത്തെ മുല്ലയ്ക്ക് താലികെട്ട്
കുട്ടനും കൂട്ടര്‍ക്കും തപ്പുകൊട്ട്

ഉണ്ണിക്കു പേര് ഉണ്ണിക്കണ്ണന്‍
ഉണ്ണിക്കു വീട് അമ്പാടി
അഷ്ടമിരോഹിണി പിറന്നാള്
അത്തം പത്തിന് ചോറൂണ്
(ചെപ്പോ..)

sĕppo sĕppo kāṇaṭṭĕ
sĕppaḍiccĕppilarippŏḍi
kaṇṇāḍinokki sĕppugŏṭṭ
kaṇṇāraṁ‌pŏtti sĕppugŏṭṭ
(sĕppo...)

uṇṇikk nāḽĕ pŏṭṭicciri
ūrilĕ tevarkk tālappŏli
maṇṇinuṁ viṇṇinuṁ neraṁvĕḽuttappo
pŏnniḽaṁ‌vĕyilil muṅṅikkuḽi
(sĕppo...)

śaṁkhubuṣpattinu kādugutt
siṅṅattumbiykk tenūṭṭ
muṭrattĕ mullaykk tāligĕṭṭ
kuṭṭanuṁ kūṭṭarkkuṁ tappugŏṭṭ

uṇṇikku per uṇṇikkaṇṇan
uṇṇikku vīṭ ambāḍi
aṣṭamirohiṇi piṟannāḽ
attaṁ pattin soṟūṇ
(sĕppo..)