ചെണ്ടുമല്ലി ചെമ്പകമലരേ
ചെമ്പരത്തിപ്പൂങ്കിളി മകളേ
ചെന്തമിഴ്ത്തേൻ മലർമിഴി മഴയഴകേ...
മംഗലപ്പൂമാറിൽ മഞ്ഞളാടും മാറിൽ
മാങ്കുയിൽ പാട്ടുപാടും മാരൻ ഞാൻ....
മാമയിൽ പീലി നീർത്തും മാമൻ ഞാൻ....
ആഹാ...ഐ ലവ് യൂ....
ചെണ്ടുമല്ലി ചെമ്പകമലരേ
ചെമ്പരത്തിപ്പൂങ്കിളി മകളേ
ചെന്തമിഴ്ത്തേൻ മലർമിഴി മഴയഴകേ...
മംഗലപ്പൂമാറിൽ മഞ്ഞളാടും മാറിൽ
മാങ്കുയിൽ പാട്ടുപാടും മാരൻ നീ....
മാമയിൽ പീലി നീർത്തും മാമൻ നീ....
ആഹാ...ഐ ലവ് യൂ....
എൻ ഉയിരിൻ ഉയിരേ വരൂ നീ...
നിൻ പനിനീരുടൽ ഞാൻ പുണരാം...
വേനൽ മായും പാതയിൽ
വെണ്ണിലാവിൻ വീഥിയിൽ...
വെൺപിറാവുപോൽ പാറിവന്നു...പൊൻ
തൂവൽ വീശി വാ....ഐ ലവ് യൂ....
(ചെണ്ടുമല്ലി...)
കണ്‍കവരും കരിമീൻ കുരുന്നേ...
എന്നിലലിഞ്ഞൊരു തേൻകുടമേ...
അന്തിമാനച്ചിന്തുമായ്
മന്ദഹാസ തേനുമായ്
മാരിമാസമായ് തെരിറങ്ങി എൻ
കൂടെയോടി വാ...വാ...ഐ ലവ് യൂ....
(ചെണ്ടുമല്ലി...)