ചെണ്ടുമല്ലീ -
ചന്ദ്രമദം കുമ്പിളില്‍ നിറക്കും ചെണ്ടുമല്ലീ നിന്റെ
ചെല്ലക്കുടിലിലും പെണ്ണുകാണാനൊരു
ചെറുപ്പക്കാരന്‍ വന്നുവോ ചെണ്ടുമല്ലീ
പച്ചിലക്കതകിന്‍ മറവില്‍ നിന്നു നീ
ലജ്ജാരഹസ്യമായ് പൂത്തുവോ
പാതി വിടര്‍ന്ന നിന്‍ ഇടത്തുകണ്മണികള്‍
പതറിപ്പതറി തുടിച്ചുവോ - നീ
പവിഴക്കൈനഖം കടിച്ചുവോ -
നഖം കടിച്ചുവോ (ചെണ്ടുമല്ലീ)
പൂമുഖത്തളത്തിന്‍ നടുവില്‍ നിന്നൊരു
പുഷ്പശരം മാറില്‍ കൊണ്ടുവോ
യാത്ര പറഞ്ഞവന്‍ പുറപ്പെടും നേരം
ഇനിയും കാണാന്‍ കൊതിച്ചുവോ - നിന്‍
മനസ്സില്‍ യൌവനം മദിച്ചുവോ - (ചെണ്ടുമല്ലീ)