ചെമ്പകമേ ചെമ്പകമേ
ചന്ദന തേന്‍ ചന്ദിരനെ
എന്റെ താമര പൂവിനെ നോക്കരുതേ
മണി കാതിലോരീണവും മൂളരുതെ
മഴ കഴിഞ്ഞാല്‍ വരും മാര്‍ഗഴിയില്‍
വേളിക്കു നാളൊരുങ്ങും ഹോ ...
ചെമ്പകമേ ചെമ്പകമേ
ചന്ദന തേന്‍ ചന്ദിരനെ
തുളിതുളി പൂമാരി
തുമ്പി തുള്ളി വന്നു കൊഞ്ചുന്നു കിന്നാരം
കളിച്ചിരി ചേലോലും
കാറ്റ് പോലെ വന്നു നീ തൊട്ടു കവിളോരം
ഇളവെയില്‍ തൂവലായ് പറന്നുയരാം
തിത്തിരി കിളിയായ് ചിറകുരുമ്മാം
അഴകേ ഇളനീര്‍ കുളിരെ
ചെമ്പകമേ ചെമ്പകമേ
ചന്ദന തേന്‍ ചന്ദിരനെ
കുറുംകുഴല്‍ പാട്ടോടെ മേളതാളമോടെ കല്യാണം
കല്യാണം
കുരുന്നില പൂത്താലി കല്ലുമാല മിന്നി മിന്നാരം
തൂമിന്നാരം
പകലൊളി പന്തലില്‍ വിരുന്നിനെത്തും
പതിറ്റടി പൂക്കളും പറവകളും
അഴകേ അണിവാല്‍ കുയിലേ
ചെമ്പകമേ ചെമ്പകമേ
ചന്ദന തേന്‍ ചന്ദിരനെ