ചെമ്പകമേ....ചെമ്പകമേ...
ചന്ദനത്തേന്‍ ചന്ദിരനെ...
എന്റെ താമരപ്പൂവിനെ നോക്കരുതേ...
മണിക്കാതിലൊരീണവും മൂളരുതേ...
മഴ കഴിഞ്ഞാല്‍ വരും മാർകഴിയിൽ
വേളിക്കു നാളൊരുങ്ങും...ഹോ...
ചെമ്പകമേ....ചെമ്പകമേ...
ചന്ദനത്തേന്‍ ചന്ദിരനെ...
തുളിതുളി പൂമാരി
തുമ്പി തുള്ളി വന്നു കൊഞ്ചുന്നു...കിന്നാരം
കളിച്ചിരി ചേലോലും
കാറ്റു പോലെ വന്നു നീ തൊട്ടു...കവിളോരം
ഇളവെയില്‍ തൂവലായ് പറന്നുയരാം
തിത്തിരിക്കിളിയായ് ചിറകുരുമ്മാം
അഴകേ....ഇളനീര്‍ കുളിരേ.....
ചെമ്പകമേ....ചെമ്പകമേ...
ചന്ദനത്തേന്‍ ചന്ദിരനെ...
കുറുങ്കുഴല്‍ പാട്ടോടെ
മേളതാളമോടെ കല്യാണം
കല്യാണം....
കുരുന്നിലപ്പൂത്താലി
കല്ലുമാല മിന്നി മിന്നാരം
തൂമിന്നാരം....
പകലൊളിപ്പന്തലില്‍ വിരുന്നിനെത്തും
പതിറ്റടിപ്പൂക്കളും പറവകളും
അഴകേ....അണിവാല്‍ കുയിലേ.....
ചെമ്പകമേ....ചെമ്പകമേ...
ചന്ദനത്തേന്‍ ചന്ദിരനെ...
എന്റെ താമരപ്പൂവിനെ നോക്കരുതേ...
മണിക്കാതിലൊരീണവും മൂളരുതേ...
മഴ കഴിഞ്ഞാല്‍ വരും മാർകഴിയിൽ
വേളിക്കു നാളൊരുങ്ങും...ഹോ...
ചെമ്പകമേ....ചെമ്പകമേ...
ചന്ദനത്തേന്‍ ചന്ദിരനെ...