Sembagam poottulanyanyaa

ചെമ്പകം പൂത്തുലഞ്ഞ
Year
Language

ചെമ്പകം പൂത്തുലഞ്ഞ നീല രാവില്‍
ചന്ദനം പൂശിവന്ന വെണ്ണിലാവേ
നിന്നെ പൊലെ മനം കവരും
സുന്ദരിയെ കണ്ടോ ? എന്റെ കണ്മണിയെ കണ്ടോ?
ചെമ്പകം പൂത്തുലഞ്ഞ നീല രാവില്‍

എത്രമഞ്ഞുമാമലകള്‍ എത്രതണല്‍ താഴ്‌വരകള്‍ ?
എത്രയെത്ര മന്ദാര പൂവനങ്ങള്‍
എത്രയോ സാഗരങ്ങള്‍ നീ കണ്ടു ?
നാലുമൊഴി കുരവയിടും നാവിലെന്റെ പേരുതിരും
നാടന്‍ പെണ്ണിന്‍ നാണം കണ്ടോ വെണ്ണിലാവേ വെണ്ണിലാവേ?
ചെമ്പകം പൂത്തുലഞ്ഞ നീല രാവില്‍

എത്ര പ്രേമരംഗങ്ങള്‍ എത്ര രോമഹര്‍ഷങ്ങള്‍
എത്രയെത്ര ശ്രംഗാര സംഗമങ്ങള്‍
എത്രയോ സംഭവങ്ങള്‍ നീയറിഞ്ഞു
കനവു വന്നു കളമെഴുത്തും കരളിലെന്റെ നിഴല്‍ പടരും
കാമിനി തന്‍ കഥയറിഞ്ഞൊ വെണ്ണിലാവേ വെണ്ണിലാവേ? (ചെമ്പകം..)

sĕmbagaṁ pūttulañña nīla rāvil
sandanaṁ pūśivanna vĕṇṇilāve
ninnĕ pŏlĕ manaṁ kavaruṁ
sundariyĕ kaṇḍo ? ĕnṟĕ kaṇmaṇiyĕ kaṇḍo?
sĕmbagaṁ pūttulañña nīla rāvil

ĕtramaññumāmalagaḽ ĕtradaṇal tāḻ‌varagaḽ ?
ĕtrayĕtra mandāra pūvanaṅṅaḽ
ĕtrayo sāgaraṅṅaḽ nī kaṇḍu ?
nālumŏḻi kuravayiḍuṁ nāvilĕnṟĕ perudiruṁ
nāḍan pĕṇṇin nāṇaṁ kaṇḍo vĕṇṇilāve vĕṇṇilāve?
sĕmbagaṁ pūttulañña nīla rāvil

ĕtra premaraṁgaṅṅaḽ ĕtra romaharṣaṅṅaḽ
ĕtrayĕtra śraṁgāra saṁgamaṅṅaḽ
ĕtrayo saṁbhavaṅṅaḽ nīyaṟiññu
kanavu vannu kaḽamĕḻuttuṁ karaḽilĕnṟĕ niḻal paḍaruṁ
kāmini tan kathayaṟiññŏ vĕṇṇilāve vĕṇṇilāve? (sĕmbagaṁ..)