Sembaga malaroli

ചെമ്പക മലരൊളി
Year
Language

ചമ്പക മലരൊളിപ്പൊന്‍ നൂലില്‍ നിനക്കായി
ചന്ദന മണികള്‍ ഞാന്‍ കൊരുത്തു വച്ചു
ഞാന്‍ ഒളിച്ചു വച്ചു (ചമ്പക )
താഴമ്പൂ മണക്കും നിന്‍ ആമാടപ്പെട്ടിയിലോ
താപത്താല്‍ ഉരുകും നിന്‍ ഹൃദയത്തിലോ (താഴമ്പൂ)
(ചമ്പക )

വാക്കില്‍ വന്നുദിക്കാത്തോരാത്മമോഹങ്ങളേതോ
നോക്കില്‍ തുടിച്ചത്‌ നീ അറിഞ്ഞതില്ല
വിധുരമീ വീണയില്‍ ഉതിരുമെന്‍ പ്രാണന്റെ
പരിഭവ മൊഴികള്‍ നീ അണിഞ്ഞതില്ല
അറിയാത്തോരാഴത്തിലെ പവിഴമുത്തുകളാരും
തിരയുന്നീല ആരും തിരയുന്നീല (ചമ്പക )

പൂത്തുനില്‍ക്കുമീ നാട്ടുമാവിലൂഞ്ഞാലുകെട്ടി
കാത്തിരുന്നാതിരയും കഴിഞ്ഞുപോയീ
മിഴിയിലെ അഞ്ജനവും മിഴിനീരിലലിഞ്ഞുപോയി
കരളിലെ കുയിലെങ്ങോ പറന്നു പോയീ
മൊഴികള്‍ തന്‍ മണ്‍കുടത്തില്‍ നിറയാത്തോരമൃതാരും
തിരയുന്നീല ആരും തിരയുന്നീല (ചമ്പക)

sambaga malarŏḽippŏn nūlil ninakkāyi
sandana maṇigaḽ ñān kŏruttu vaccu
ñān ŏḽiccu vaccu (sambaga )
tāḻambū maṇakkuṁ nin āmāḍappĕṭṭiyilo
tābattāl uruguṁ nin hṛdayattilo (tāḻambū)
(sambaga )

vākkil vannudikkāttorātmamohaṅṅaḽedo
nokkil tuḍiccat‌ nī aṟiññadilla
vidhuramī vīṇayil udirumĕn prāṇanṟĕ
paribhava mŏḻigaḽ nī aṇiññadilla
aṟiyāttorāḻattilĕ paviḻamuttugaḽāruṁ
tirayunnīla āruṁ tirayunnīla (sambaga )

pūttunilkkumī nāṭṭumāvilūññālugĕṭṭi
kāttirunnādirayuṁ kaḻiññuboyī
miḻiyilĕ añjanavuṁ miḻinīrilaliññuboyi
karaḽilĕ kuyilĕṅṅo paṟannu poyī
mŏḻigaḽ tan maṇguḍattil niṟayāttoramṛtāruṁ
tirayunnīla āruṁ tirayunnīla (sambaga)