ചെല്ലം ചെല്ലം..എന്തരു് ചെല്ലം...
തങ്കം തങ്കം...എന്തരു് തങ്കം..
പൂവുകൾ നുള്ളി...
വായോ..വായോ...താഴേ മേട്ടില്‍
ചേലേം നീട്ടി ഓളം വീശി
നെയ് നെയ് നെയ്യാറു്....
(ചെല്ലം ചെല്ലം.....)
കാട്ടിലും നാട്ടിലും
എന്നും കാണുമൊരാശാരി...
ഉളിയില്ലാതെ കോലില്ലാതെ
മരപ്പണിചെയ്യും ആശാരി
നിറനിറ നിറമുള്ള കുപ്പായമിട്ടൊരു
ആശാരിപ്പയ്യന്റെ പേരു പറ...
ചെല്ലപ്പനാശാരി...
അല്ലല്ല അല്ലല്ല മരംകൊത്തി....
(ചെല്ലം ചെല്ലം.....)
ചറപറ ചറപറ
നാമം ചൊല്ലുമൊരമ്മാവി
കരയില്‍ക്കാണും ആറ്റില്‍ ചാടും
കെണറു ഭരിക്കും അമ്മാവി
പരുപരെ പരുപരെ റവ്ക്കയണിഞ്ഞൊരു
അമ്മാവിയമ്മേടെ പേരു പറ...
ചക്കിത്തള്ള....
അല്ലല്ല അല്ലല്ല തൊണ്ടാമ്മാക്രി..
(ചെല്ലം ചെല്ലം.....)