Sellakkaatru saanyajakkamaadum

ചെല്ലക്കാറ്റു ചാഞ്ചക്കമാടും
Year
Language

ചെല്ലക്കാറ്റു ചാഞ്ചക്കമാടും ആലിൻ ചില്ലമേൽ
കുഞ്ഞിക്കൂടു കൂട്ടുന്നു പാവം കുഞ്ഞാറ്റംകിളി
മാരിപ്പൂ പൊഴിഞ്ഞപ്പോൾ പാടേ നനഞ്ഞും
വേനൽക്കാറ്റൊഴിഞ്ഞപ്പോൾ പാടാൻ തുനിഞ്ഞും
കൊക്കുമുരുമ്മി തൂവൽ ചിറകു തലോടി
തക്കിളി നൂൽക്കും നെഞ്ചിൽ കിക്കിളി കൂട്ടി
തമ്മിൽ തമ്മിൽ മെല്ലെ താലോലം കൊഞ്ചും കാലം
(ചെല്ലക്കാറ്റു ചാഞ്ചക്കമാടും....)

തിനയും തേനുമാലോലം പുന്നെല്ലും തമ്മിൽ കൈമാറി
മധുരം ചോർന്ന ചെഞ്ചുണ്ടിൽ പൂപ്പാട്ടും പാടി ചേർന്നാടി
പലകാലം ചെന്നപ്പോളൂള്ളിൽ
ഓ.. പതിരില്ലാ കണ്ണീരിൻ പെയ്ത്തായ്
ആരാരും കൂട്ടില്ലാക്കിളികൾ
ആരിരം രാരോ ചായുറങ്ങ് അമ്മിണിപ്പൈതൽ കിടന്നുറങ്ങ്
നാളെ വെളുപ്പിനു കിഴക്കുദിക്കും നന്മകൾ കാണാൻ കനിഞ്ഞുറങ്ങ്
(ചെല്ലക്കാറ്റു ചാഞ്ചക്കമാടും....)

അകലെ പുല്ലുമാടത്തീന്നെങ്ങാനും രണ്ടു പൊൻപ്രാക്കൾ
അവിടെ വന്നു ചേർന്നപ്പോൾ ഉല്ലാസം എന്തൊരാഹ്ലാദം
അലിവാലെ പാവങ്ങൾക്കമ്മയായ്
ഓ.. അമൃതൂട്ടാൻ അച്ഛന്റെ പുണ്യമായ്
താങ്ങായും തണലായുമിരുന്നു
കാട്ടുമാക്കാൻ വന്നാലും കർക്കിടമാസം വന്നാലും
തകതരികിട താനാരോ തക്കിട തരികിട താനാരോ
ഹേയ് കാവൽ നിൽക്കാനാളുണ്ടേ
കഥ പറയാനാളുണ്ടേ
താനാരോ താനാരോ തക്കിട തരികിട താനാരോ
(ചെല്ലക്കാറ്റു ചാഞ്ചക്കമാടും....)

sĕllakkāṭru sāñjakkamāḍuṁ ālin sillamel
kuññikkūḍu kūṭṭunnu pāvaṁ kuññāṭraṁkiḽi
mārippū pŏḻiññappoḽ pāḍe nanaññuṁ
venalkkāṭrŏḻiññappoḽ pāḍān duniññuṁ
kŏkkumurummi tūval siṟagu taloḍi
takkiḽi nūlkkuṁ nĕñjil kikkiḽi kūṭṭi
tammil tammil mĕllĕ tālolaṁ kŏñjuṁ kālaṁ
(sĕllakkāṭru sāñjakkamāḍuṁ....)

tinayuṁ tenumālolaṁ punnĕlluṁ tammil kaimāṟi
madhuraṁ sornna sĕñjuṇḍil pūppāṭṭuṁ pāḍi sernnāḍi
palagālaṁ sĕnnappoḽūḽḽil
o.. padirillā kaṇṇīrin pĕyttāy
ārāruṁ kūṭṭillākkiḽigaḽ
āriraṁ rāro sāyuṟaṅṅ ammiṇippaidal kiḍannuṟaṅṅ
nāḽĕ vĕḽuppinu kiḻakkudikkuṁ nanmagaḽ kāṇān kaniññuṟaṅṅ
(sĕllakkāṭru sāñjakkamāḍuṁ....)

agalĕ pullumāḍattīnnĕṅṅānuṁ raṇḍu pŏnprākkaḽ
aviḍĕ vannu sernnappoḽ ullāsaṁ ĕndŏrāhlādaṁ
alivālĕ pāvaṅṅaḽkkammayāy
o.. amṛtūṭṭān acchanṟĕ puṇyamāy
tāṅṅāyuṁ taṇalāyumirunnu
kāṭṭumākkān vannāluṁ karkkiḍamāsaṁ vannāluṁ
tagadarigiḍa tānāro takkiḍa tarigiḍa tānāro
hey kāval nilkkānāḽuṇḍe
katha paṟayānāḽuṇḍe
tānāro tānāro takkiḍa tarigiḍa tānāro
(sĕllakkāṭru sāñjakkamāḍuṁ....)