രാമരാജ്യത്തിന്റെ മേന്മകണ്ടോ?
ആര്ക്കാനുമെങ്ങാനും അല്ലലുണ്ടോ?
കള്ളവും കൊള്ളയും നാട്ടിലുണ്ടോ?
നല്ലതല്ലാതൊരു കാര്യമുണ്ടോ?
പാട്ടുപാടും പറവകളും പൊട്ടിച്ചിരിക്കുമരുവികളും
പച്ചയുടുപ്പിട്ടു നൃത്തം വയ്ക്കുന്ന കൊച്ചുമലരണിക്കാടുകളും
വിളവില്ലാതൊരുവയലുണ്ടോ?
കനിയില്ലാതൊരു മരമുണ്ടോ?
പണിചെയ്യാതാരാനുമുണ്ടോ?
മണ്ണില്‍ മണിമുത്തു വിളയുന്ന കണ്ടോ?
രോഗമില്ല ശോകമില്ല സുഖമെല്ലാം
ഏഴയില്ല ജന്മിയില്ല സമമാണെല്ലാം
ആനന്ദം ആനന്ദം നാടെങ്ങും പരമാനന്ദം
ആ...........
വേലയിറക്കുന്നോരില്ല വേലചെയ്താല്‍
കൂലികുറയ്ക്കുന്നോരില്ല
കൈത്തൊഴില്‍ ചെയ്യാന്‍ മാനം നടിക്കുന്നോരില്ല
ജീവിതത്തിന്നലകടലില് നീങ്ങിടുമീ വഞ്ചികള്‍
മറിയുകില്ല തിരിയുകില്ല അണയുമൊരു തീരത്ത്
ഓ........