Seerappoovugalkkumma

ചീരപ്പൂവുകള്‍ക്കുമ്മ
Work
Year
Language

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ കണ്ണീരൊപ്പാമോ
ഊഞ്ഞാലാട്ടിയുറക്കാമോ
(ചീര)

തെക്കേമുറ്റത്തെ മുത്തങ്ങപ്പുല്ലില്‍
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
വെറ്റിലനാമ്പു മുറിക്കാന്‍ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാന്‍ വാ
കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ
(ചീര)

മേലേവാര്യത്തെ പൂവാലി പയ്യ്
നക്കിത്തുടച്ചു മിനുക്കിയൊരുക്കണ കുട്ടിക്കുറുമ്പുകാരീ
കിങ്ങിണി മാല കിലുക്കാന്‍ വാ
കിന്നരിപ്പുല്ലു കടിയ്ക്കാന്‍ വാ
തൂവെള്ളക്കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളിക്കളിച്ചു നടക്കാന്‍ വാ...
(ചീര)

sīrappūvugaḽkkumma kĕാṭukkaṇa nīlakkuruvigaḽe
tĕnnalaṟiyādĕ aṇṇāṟakkaṇṇanaṟiyādĕ
viṅṅikkarayaṇa kāṇāppūvinṟĕ kaṇṇīrĕാppāmeാ
ūññālāṭṭiyuṟakkāmeാ
(sīra)

tĕkkemuṭrattĕ muttaṅṅappullil
muṭṭiyurummiyurummiyirikkaṇa paccakkudiragaḽe
vĕṭrilanāmbu muṟikkān vā
kastūriccuṇṇāmbu teykkān vā
kĕാscarippallu muṟukkiccuvakkumbeാḽ
muttaśśiyammayĕ kāṇān vā
(sīra)

melevāryattĕ pūvāli payy
nakkittuḍaccu minukkiyĕാrukkaṇa kuṭṭikkuṟumbugārī
kiṅṅiṇi māla kilukkān vā
kinnarippullu kaḍiykkān vā
tūvĕḽḽakkiṇḍiyil pālu padayumbeാḽ
tuḽḽikkaḽiccu naḍakkān vā...
(sīra)