അമ്പലനടയില്‍ അരയാല്‍ച്ചുവട്ടില്‍
ആത്മസഖീ നീ വന്നു.....
അമ്പലനടയില്‍ അരയാല്‍ച്ചുവട്ടില്‍
ആത്മസഖീ നീ വന്നു.....
ആയിരം ദാഹം നമ്മിലുണര്‍ന്നു
രോമഹർഷത്താല്‍ കോരിത്തരിച്ചു
അമ്പലനടയില്‍ അരയാല്‍ച്ചുവട്ടില്‍
ആത്മസഖീ നീ വന്നു....
ഏഴിലം പാലകള്‍ പൂചൊരിഞ്ഞു
ഏകാന്തതയോ ചാമരം വീശി
ഏഴിലം പാലകള്‍ പൂചൊരിഞ്ഞു
ഏകാന്തതയോ ചാമരം വീശി
ഏതോ നിര്‍വൃതി നമ്മെമയക്കി
ഏകാകിനി നീ എന്സഖിയായി
അമ്പലനടയില്‍ അരയാല്‍ച്ചുവട്ടില്‍
ആത്മസഖീ നീ വന്നു.....
നിനക്കു മാത്രം തുറന്നുവെയ്ക്കുമെന്
നിത്യ സ്വപ്നമാനസവാതില്
നിനക്കു മാത്രം തുറന്നുവെയ്ക്കുമെന്
നിത്യ സ്വപ്നമാനസവാതില്
തുളസിക്കതിരാം സുന്ദരി നീയൊരു
മന്ദഹാസത്താല്‍ എന്നെയുറക്കി....
(അമ്പലനടയില്‍.....)