സീമന്തയാമിനിയില്‍ അഴകിന്റെ താഴ്വരയില്‍ (2)
ഒരു കൂടു് കിളിക്കൂടു് എന്റെ മഴമുകിലണിക്കൂടു്
തിരി കൊളുത്താന്‍ സൂര്യദേവന്‍
പടി കടന്നാല്‍ വെണ്ണിലാവു്
ഇതു് സ്നേഹരാജധാനി പോലെ
സീമന്തയാമിനിയില്‍ അഴകിന്റെ താഴ്വരയില്‍
ഒരു കൂടു് കിളിക്കൂടു് എന്റെ മഴമുകിലണിക്കൂടു്
ഓരോ മോഹവും തുയിലുണരും
കളിചിരിമലര്‍ക്കുടം നിറനിറയും
ഓരോ കാലവും മലരണിയും
മണിച്ചിത്രക്കനവിലെ വര തെളിയും
വരകളിലേഴു നിറമൊഴുകും
നിറങ്ങളിലേഴു നില ഉയരും
മൃദുലേയപ്രേമശാരികേ പോരൂ
സീമന്തയാമിനിയില്‍ അഴകിന്റെ താഴ്വരയില്‍
ഒരു കൂടു് കിളിക്കൂടു് എന്റെ മഴമുകിലണിക്കൂടു്
പാടാനാവണിപ്പടിയൂഞ്ഞാല്‍
പടികളിലാനന്ദമണിത്തിടമ്പു്
കാണാനായിരം കളിയരങ്ങു്
അരങ്ങത്തു് കിലുകിലേ വളകിലുക്കം
മഴവില്ലിന്‍ തമ്പുരുവില്‍
ശ്രുതിയുണരും പല്ലവിയായു്
മൃദുലേയെന്നാത്മഗായികേ പോരൂ
(സീമന്തയാമിനിയില്‍)