Seemanda rekhayil sandanam saarttiya

സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ
Year
Language

സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ
ഹേമന്തനീലനിശീഥിനീ....
മാനസദേവന്റെ ചുംബനപ്പൂക്കളോ
സ്മേരവതീ നിന്റെ ചൊടിയിണയില്‍....
ചൊടിയിണയില്‍.....
സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ
ഹേമന്തനീലനിശീഥിനീ....

വൃശ്ചികമാനത്തെ പന്തലില്‍ വച്ചോ
പിച്ചകപ്പൂവല്ലീ കുടിലില്‍ വച്ചോ...
ആരോടും ചിരിയ്ക്കുന്ന കുസൃതിയ്ക്കു പ്രിയദേവന്‍
ജീരകക്കസവിന്റെ പുടവതന്നൂ പട്ടുപുടവതന്നൂ...
നീ ശ്രീമംഗലയായി അന്നു നീ
സീമന്തിനിയായീ...

സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ
ഹേമന്തനീലനിശീഥിനീ....

ആറാട്ടുഗംഗാ തീര്‍ത്ഥത്തില്‍ വച്ചോ
ആകാശപ്പാലതന്‍ തണലില്‍ വച്ചോ
മുത്തിന്മേല്‍ മുത്തുള്ള സ്നേഹോപഹാരം
മുഗ്ദവതീ ദേവന്‍ നിനക്കു തന്നൂ
ദേവന്‍ നിനക്കു തന്നൂ....
നീ പുളകാര്‍ദ്രയായി അന്നു നീ
സ്നേഹവതീയായി....

സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ
ഹേമന്തനീലനിശീഥിനീ....

sīmandarekhayil sandanaṁ sārttiya
hemandanīlaniśīthinī....
mānasadevanṟĕ suṁbanappūkkaḽo
smeravadī ninṟĕ sŏḍiyiṇayil....
sŏḍiyiṇayil.....
sīmandarekhayil sandanaṁ sārttiya
hemandanīlaniśīthinī....

vṛścigamānattĕ pandalil vacco
piccagappūvallī kuḍilil vacco...
āroḍuṁ siriykkunna kusṛtiykku priyadevan
jīragakkasavinṟĕ puḍavadannū paṭṭubuḍavadannū...
nī śrīmaṁgalayāyi annu nī
sīmandiniyāyī...

sīmandarekhayil sandanaṁ sārttiya
hemandanīlaniśīthinī....

āṟāṭṭugaṁgā tīrtthattil vacco
āgāśappāladan daṇalil vacco
muttinmel muttuḽḽa snehobahāraṁ
mugdavadī devan ninakku tannū
devan ninakku tannū....
nī puḽagārdrayāyi annu nī
snehavadīyāyi....

sīmandarekhayil sandanaṁ sārttiya
hemandanīlaniśīthinī....