Seegidirugiya

ചീകിതിരുകിയ
Year
Language

ചീകിത്തിരുകിയ പീലിത്തലമുടി
ആകെയഴിഞ്ചിതെടി കുറത്തി
ആകെയഴിഞ്ചിതെടി
കാത്തുനിന്നീടുന്ന തോഴിമാര്‍ വന്നെത്തി
കാരണം കേക്കുമ്പോഴെന്തു ചൊല്ലും
എന്തുചൊല്ലും?

മൂവാണ്ടന്‍ മാഞ്ചോട്ടില്‍ മുല്ലപ്പൂനുള്ളിയപ്പോള്‍
മാങ്കൊമ്പ് കൊണ്ടതാണെന്നുചൊല്ലും
ആ മാങ്കൊമ്പ് കൊണ്ടതാണെന്നു ചൊല്ലും

മൂക്കിക്കിടന്നൊരു മൂക്കൂത്തിക്കല്ലിന്റെ
മൂക്കാണിയെങ്ങുപോയെന്നുകേക്കും

വെള്ളാമ്പല്‍ ചോലയില്‍ മുങ്ങാംകുഴിയിട്ടപ്പോള്‍
വെള്ളത്തില്‍ വീണുപോയെന്നു ചൊല്ലും

തൊണ്ടിപ്പഴച്ചുണ്ടില്‍ എങ്ങിനെവന്നെടി
ചെഞ്ചോരപ്പാടെന്നു തോഴികേക്കും

തേന്‍‌കൂടുതേടി ഞാന്‍ തെന്മലയില്‍ പോയപ്പോള്‍
മാഹാളികുത്തിയതാണെന്നു ചൊല്ലും
ആ മാഹാളികുത്തിയതാണെന്നു ചൊല്ലും

മാറത്തെപ്പോര്‍മുലക്കച്ചച്ചരടെല്ലാം
ആരാണ് പൊട്ടിച്ചതെന്നുകേക്കും

മാറത്തെപ്പോര്‍മുലക്കച്ചച്ചരടെന്റെ
മാരന്‍ പൊട്ടിച്ചതാണെന്നു ചൊല്ലും
എന്റെ മാരന്‍ പൊട്ടിച്ചതാണെന്നുചൊല്ലും

എന്തും വന്നോട്ടെ ഏതും വന്നോട്ടെ
എല്ലാരുമെല്ലാരും കണ്ടോട്ടെ
എല്ലാരുമെല്ലാരും കണ്ടോട്ടെ........

sīgittirugiya pīlittalamuḍi
āgĕyaḻiñjidĕḍi kuṟatti
āgĕyaḻiñjidĕḍi
kāttuninnīḍunna toḻimār vannĕtti
kāraṇaṁ kekkumboḻĕndu sŏlluṁ
ĕndusŏlluṁ?

mūvāṇḍan māñjoṭṭil mullappūnuḽḽiyappoḽ
māṅgŏmp kŏṇḍadāṇĕnnusŏlluṁ
ā māṅgŏmp kŏṇḍadāṇĕnnu sŏlluṁ

mūkkikkiḍannŏru mūkkūttikkallinṟĕ
mūkkāṇiyĕṅṅuboyĕnnugekkuṁ

vĕḽḽāmbal solayil muṅṅāṁkuḻiyiṭṭappoḽ
vĕḽḽattil vīṇuboyĕnnu sŏlluṁ

tŏṇḍippaḻaccuṇḍil ĕṅṅinĕvannĕḍi
sĕñjorappāḍĕnnu toḻigekkuṁ

ten‌kūḍudeḍi ñān dĕnmalayil poyappoḽ
māhāḽiguttiyadāṇĕnnu sŏlluṁ
ā māhāḽiguttiyadāṇĕnnu sŏlluṁ

māṟattĕppormulakkaccaccaraḍĕllāṁ
ārāṇ pŏṭṭiccadĕnnugekkuṁ

māṟattĕppormulakkaccaccaraḍĕnṟĕ
māran pŏṭṭiccadāṇĕnnu sŏlluṁ
ĕnṟĕ māran pŏṭṭiccadāṇĕnnusŏlluṁ

ĕnduṁ vannoṭṭĕ eduṁ vannoṭṭĕ
ĕllārumĕllāruṁ kaṇḍoṭṭĕ
ĕllārumĕllāruṁ kaṇḍoṭṭĕ........