സീതാദേവി ശ്രീദേവി
ശ്രീമംഗലയാം തമ്പുരാട്ടി
(സീതാദേവി....) - 2
ശ്രീരാമപട്ടാഭിഷേക ശേഷം
രാജകൊട്ടാരത്തിൽ വാഴും കാലം
(ശ്രീരാമപട്ടാഭിഷേക....)
(സീതാദേവി....) - 2
കവിളിണ പാച്ചോറ്റിപോൽ തുടുത്തു
കടിഞ്ഞൂൽഗർഭം ധരിച്ചു ദേവി
ഒരു പറ്റം ദുഷ്ടന്മാരവളെ ചൊല്ലി
ഒരു കുന്നു കള്ളക്കഥ പറഞ്ഞുണ്ടാക്കി
സീതാദേവി ശ്രീദേവി
ശ്രീമംഗലയാം തമ്പുരാട്ടി
അതു കേട്ടു ശ്രീരാമൻ സംശയിച്ചു
അടവിയിൽ സീതയെ കൈവെടിഞ്ഞു
അകതാരിൽ നൊമ്പരഭാരമോടെ
അഭയമന്വേഷിച്ചവളലഞ്ഞു
സീതാദേവി ശ്രീദേവി
ശ്രീമംഗലയാം തമ്പുരാട്ടി
(സീതാദേവി....)