സൌരമയൂഖം സ്വര്‍ണ്ണം പൂശിയ
സ്വരമണ്ഡലമീ ഭൂമി
ഇവിടെ മനുഷ്യനു കരമൊഴിവായൊരു
തീറാധാരം നല്‍കീ
അനുഭവം - അനുഭവം - അനുഭവം (സൌരമയൂഖം)
ക്ഷണഭങ്കുരമാം ജീവിതമെന്നും
ഞാണിന്മേല്‍ക്കളി മാത്രം
ബന്ധങ്ങള്‍തന്‍ ബന്ധനമനുഭവ ബന്ധുരമാക്കുമ്പോള്‍
അതിനേ സുന്ദരമാക്കുമ്പോള്‍
ഈ ഇരുളില്‍ തടയും ഇടയന്മാരില്‍
മെഴുകുതിരിക്കതിര്‍ ചൊരിയൂ
ആകാശദീപങ്ങളേ ആകാശദീപങ്ങളേ ആകാശദീപങ്ങളേ (സൌരമയൂഖം)
സ്മൃതിമണ്ഡപാം ജീവിതമെന്നും
മായാജാലം മാത്രം
സ്നേഹം കൊണ്ടൊരു മാസ്മരവലയം
ഭാസുരമാക്കുമ്പോള്‍ അതിനേ
പാവനമാക്കുമ്പോള്‍
ഈ മരുഭൂമിയിലെ സഞ്ചാരികളില്‍
തിരുഹൃദയക്കതിര്‍ ചൊരിയൂ
ആകാശദീപങ്ങളേ ആകാശദീപങ്ങളേ (സൌരമയൂഖം)