സൗപര്‍ണ്ണിക... സൗപര്‍ണ്ണിക...
സൗപര്‍ണ്ണിക... സൗപര്‍ണ്ണിക...
സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ
ദേവമന്ദാകിനീപുണ്യാഹമേ
ശങ്കരധ്യാനത്തില്‍ മുഴുകിയ
പര്‍വ്വതപുത്രിതന്‍ വിരഹാശ്രുബിന്ദു
(സ്വര്‍ഗ്ഗം)
നീയുണരുമ്പോള്‍ ഊഷരയാമിനി
സംഗീതാര്‍ദ്രമാം നവരാത്രി
നീ തഴുകുമ്പോള്‍ മരതകമണിയും
സര്‍ഗ്ഗോന്മാദവസന്തം
(സൗപര്‍ണ്ണിക)
എന്റെ തീര്‍ത്ഥാടനം ജന്മദുഃഖങ്ങള്‍ക്ക്
സാന്ത്വനം തേടുന്ന യാത്ര
ആയിരം കാതങ്ങള്‍ താണ്ടി ഞാനെത്തിയ
സ്നേഹാര്‍ദ്രതീരമേ നന്ദി
(സൗപര്‍ണ്ണിക)