Satyanaayagaa muktidaayagaa

സത്യനായകാ മുക്തിദായകാ
Year
Language

സത്യനായകാ മുക്തി ദായകാ
പുല്‍ത്തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ
ശ്രീ യേശുനായകാ (സത്യ നായകാ ..)

കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ (കാല്‍വരിയില്‍..)
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?
നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (സത്യ നായകാ ..)

അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന്‍ തിരയെ വെന്ന കര്‍മ്മകാണ്ഡമേ..
നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ?
നിന്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ? (സത്യ നായകാ ...)

satyanāyagā mukti dāyagā
pulttŏḻuttin puḽagamāya
sneha gāyagā
śrī yeśunāyagā (satya nāyagā ..)

kālvariyil pūttulañña raktabuṣpame
kālattinṟĕ kavidayāya kanagadārame (kālvariyil..)
ninnŏḽi kaṇḍuṇarnniḍātta kaṇṇu kaṇṇāṇo?
ninṟĕ kīrtti keṭṭiḍātta kādu kādāṇo? (satya nāyagā ..)

anveṣiccāl kaṇḍĕttīḍuṁ puṇyadīrdhame
sāgarattin dirayĕ vĕnna karmmagāṇḍame..
nin kathageṭṭaliññiḍātta manaṁ manamāṇo?
ninṟĕ rājyaṁ vannu seruṁ pulari ĕnnāṇo? (satya nāyagā ...)