അമ്പിളിപ്പൂപ്പെണ്ണിനും ആതിരപൂങ്കുരുവിക്കും
അന്തിക്കു നീരാട്ട്
മാറോലം നീളും മണിയാരം വേണം
മാലേയപ്പൊൻ കുറിയും
നാളത്തെ വേളിക്ക് മോളൊരുങ്ങ്
(അമ്പിളിപ്പൂ പെണ്ണിനും...)
നീൾമിഴിയിൽ നിൻ നീൾമിഴിയിൽ
നീലാഞ്ജനം നനഞ്ഞൂ
പൂവിരലിൽ നിൻ പൂവിരലിൽ
പൊൻ മോതിരം വിരിഞ്ഞൂ
കനകനിലാവിൻ കാണാകാൽത്തളയിളകി
കാർനിറമുടിയിൽ
കടലിൻ പൂന്തിരയിളകി
നിനക്കായെൻ സ്വപ്നങ്ങൾ മയില്പീലി നീർത്തുന്നു
അമ്പിളിപ്പൂ കുഞ്ഞമ്പിളിപ്പൂ പൊന്നമ്പിളിപ്പൂ
(അമ്പിളിപ്പൂ പെണ്ണിനും...)
തേൻമൊഴിയിൽ നിൻ തേന്മൊഴിയിൽ
പൊൻവീണ മണിഞ്ഞുണർന്നു
യാമിനിയിൽ ഈ യാമിനിയിൽ
നിൻ പാട്ടിൻ ഇതൾ പൊഴിഞ്ഞു
നിന്റെ കിനാവാം വെള്ളിപ്രാവുകൾ കുറുകി
ഒന്നു തലോടാൻ ഞാനെൻ കൈവിരൽ നീട്ടി
നിനക്കായെൻ ജന്മത്തിൻ മഴക്കൂടൊരുങ്ങുന്നു
അമ്പിളിപ്പൂ കുഞ്ഞമ്പിളിപ്പൂ പൊന്നമ്പിളിപ്പൂ
(അമ്പിളിപ്പൂ പെണ്ണിനും...)