സത്യമിന്നും കുരിശില്‍
ധര്‍മ്മമിന്നും തടവില്‍
നിത്യമധുരസ്നേഹമിന്നും
പഴയ കടങ്കഥയില്‍ (സത്യമിന്നും)
പടര്‍ന്നു കത്തും വേദനയില്‍
തിളച്ചു പൊങ്ങും മനസ്സുകള്‍
ഈ എരിതീ അണയ്ക്കുവാന്‍
കണ്ണുനീരിനാകുമോ
മണ്ണില്‍ വീണ പൂവിനെ
ഞെട്ടില്‍ വീണ്ടും തിരുകുവാന്‍
തെന്നലിനാകുമോ ഓ..
തെന്നലിനാകുമോ (സത്യമിന്നും)
അകന്നു പോകും പാതയില്‍
പതറിയോടും നിഴലുകള്‍
ഈ വിരഹം തീര്‍ക്കുവാന്‍
കായല്‍ത്തിരകള്‍ക്കാകുമോ
തുഴയൊടിഞ്ഞ തോണിയെ
കരയില്‍ വീണ്ടുമേറ്റുവാന്‍
ഓളങ്ങള്‍ക്കാകുമോ ഓ...
ഓളങ്ങള്‍ക്കാകുമോ (സത്യമിന്നും)