Satyamaanu daivam

സത്യമാണു ദൈവം
Year
Language

സത്യമാണു ദൈവമെന്നു പാടീ
മര്‍ത്ത്യനെ വഞ്ചിച്ച യോഗിമാരേ
സ്വര്‍ഗ്ഗകഥകള്‍ മാതൃകയായേറ്റു ചൊല്ലി
നിങ്ങള്‍ വാഗ്‌ദാനം നല്‍കിയ പുലരി എവിടേ
എവിടേ...എവിടേ.....

നാണയവും കടലാസ്സും പൊട്ടിച്ചിരിക്കുന്നു
നായ്ക്കളെപ്പോല്‍ മനുഷ്യവര്‍ഗ്ഗം പാഞ്ഞടുക്കുന്നു
ധര്‍മ്മനീതികള്‍ പോര്‍ക്കളത്തില്‍ തോറ്റു
പുണ്യപുരാണത്തിലുറങ്ങുന്നു
സ്നേഹസൂര്യനുദിച്ചുയരും പുലരി എവിടേ
നിങ്ങള്‍ വാഗ്‌ദാനം നല്‍കിയ പുലരി എവിടേ
എവിടേ.....
(സത്യമാണു ദൈവമെന്നു......)

രാജ്യം പോയ ധര്‍മ്മപുത്രന്‍ കാടു തേടുന്നു
ദൂതു പോകാന്‍ ഗീത ചൊന്ന കൃഷ്ണനില്ലല്ലോ
ത്യാഗഗാഥകള്‍ താളംതെറ്റി വീഴും
ദുഃഖരാഗവീചികളാകുന്നു...
സ്നേഹഗാനമലയടിക്കും പുലരി എവിടേ
നിങ്ങള്‍ വാഗ്‌ദാനം നല്‍കിയ പുലരി എവിടേ...
എവിടേ....
(സത്യമാണു ദൈവമെന്നു.....)

satyamāṇu daivamĕnnu pāḍī
marttyanĕ vañjicca yogimāre
svarggagathagaḽ mātṛkayāyeṭru sŏlli
niṅṅaḽ vāk‌dānaṁ nalgiya pulari ĕviḍe
ĕviḍe...ĕviḍe.....

nāṇayavuṁ kaḍalāssuṁ pŏṭṭiccirikkunnu
nāykkaḽĕppol manuṣyavarggaṁ pāññaḍukkunnu
dharmmanīdigaḽ porkkaḽattil toṭru
puṇyaburāṇattiluṟaṅṅunnu
snehasūryanudiccuyaruṁ pulari ĕviḍe
niṅṅaḽ vāk‌dānaṁ nalgiya pulari ĕviḍe
ĕviḍe.....
(satyamāṇu daivamĕnnu......)

rājyaṁ poya dharmmabutran kāḍu teḍunnu
dūdu pogān gīda sŏnna kṛṣṇanillallo
tyāgagāthagaḽ tāḽaṁtĕṭri vīḻuṁ
duḥkharāgavīsigaḽāgunnu...
snehagānamalayaḍikkuṁ pulari ĕviḍe
niṅṅaḽ vāk‌dānaṁ nalgiya pulari ĕviḍe...
ĕviḍe....
(satyamāṇu daivamĕnnu.....)