താരകരൂപിണീ നീയെന്നുമെന്നുടെ
ഭാവനാരോമാഞ്ചമായിരിക്കും..
ഏകാന്തചിന്തതന്‍ ചില്ലയില്‍ പൂവിടും
എഴിലംപാലപ്പൂവായിരിക്കും..
താരകരൂപിണീ
നിദ്രതന്‍ നീരദ നീലവിഹായസ്സില്‍
നിത്യവും നീ പൂത്തു മിന്നിനില്ക്കും..
സ്വപ്നനക്ഷത്രമേ നിന്‍ചിരിയില്‍
സ്വര്‍ഗ ചിത്രങ്ങളന്നും ഞാന്‍ കണ്ടുനില്ക്കും..
താരകരൂപിണീ
കാവ്യവൃത്തങ്ങളിലോമനേ നീ നവ
മാകന്ദമഞ്ജരിയായിരിക്കും..
എന്‍ മണിവീണതന്‍ രാഗങ്ങളില്‍ സഖി
സുന്ദരമോഹനമായിരിക്കും..
ഈ ഹര്‍ഷ വര്‍ഷ നിശീഥിനിയില്‍ നമ്മള്
ഈണവും താളവുമായിണങ്ങി..
ഈ ജീവസംഗമ ധന്യത കാണുവാന്‍
ഈരേഴുലകും അണിഞ്ഞൊരുങ്ങി..