മധുമാസരജനിയില്‍ വഴിതെറ്റിപ്പോയൊരു
വനമുല്ലപ്പൂവാണു ഞാന്‍
ഒരു വനമുല്ലപ്പൂവാണു ഞാന്‍
കണ്ണുനീര്‍പ്പൊയ്കയില്‍ ഒറ്റയ്ക്കു നീന്തുന്ന
കല്ഹാരപുഷ്പം ഞാന്‍
(മധുമാസ)
കവിളത്തു നൃത്തം നടത്തുവാനെത്തിയ
കണ്ണുനീര്‍ത്തുള്ളി ഞാന്‍...
ഉല്ക്കടദുഃഖമെന് ഗാനം...
ഗദ്ഗദമെന്നുടെ താളം...
(മധുമാസ)
ഓരോ പ്രഭാതവും ചുറ്റിലും തീര്‍ത്തത്
കാരാഗൃഹങ്ങള്‍ മാത്രം
സുന്ദരാകാരപ്പൊന്കൂട്ടില്
ബന്ധനമാണെന്റെ യോഗം
(മധുമാസ)