Sarovaram poo soodi

സരോവരം പൂ ചൂടി
Year
Language

സരോവരം പൂ ചൂടീ
എന്‍ സഖി നിന്നെപ്പോലെ
ഓമല്‍ സഖി നിന്നെപ്പോലെ
സലജ്ജമാരെ തിരയുന്നു
ഈ സാരസനയനങ്ങള്‍ സാരസനയനങ്ങള്‍
സരോവരം പൂ ചൂടീ
എന്‍ സഖി നിന്നെപ്പോലെ
ഓമല്‍ സഖി നിന്നെപ്പോലെ

കൈതപ്പൂവിന്‍ അധരം നുകരും
കാറ്റിനെന്തൊരു ലഹരി
മണമുള്ള ചെമ്പക മലരിന്‍ കവിളില്‍
തഴുകും കാറ്റിനു ലഹരി
നിന്‍ മുഖ സൌരഭ ലഹരിയിലൊഴുകും
തെന്നലായെങ്കില്‍ ഞാനൊരു തെന്നലായെങ്കില്‍ (സരോവരം )

കാറ്റിന്‍ കൈകളില്‍ ഊഞ്ഞാലാടും
കാടിനെന്തൊരു ലഹരി
സുര പകരുന്നൊരു സുരഭീ മാസം
പുണരും കാടിന് ലഹരി
നിന്‍ പദ ചുംബന മുദ്രകള്‍ അണിയും
മണ്‍തരിയായെങ്കില്‍ ഞാനൊരു മണ്‍തരിയായെങ്കില്‍ (സരോവരം)

sarovaraṁ pū sūḍī
ĕn sakhi ninnĕppolĕ
omal sakhi ninnĕppolĕ
salajjamārĕ tirayunnu
ī sārasanayanaṅṅaḽ sārasanayanaṅṅaḽ
sarovaraṁ pū sūḍī
ĕn sakhi ninnĕppolĕ
omal sakhi ninnĕppolĕ

kaidappūvin adharaṁ nugaruṁ
kāṭrinĕndŏru lahari
maṇamuḽḽa sĕmbaga malarin kaviḽil
taḻuguṁ kāṭrinu lahari
nin mukha saൌrabha lahariyilŏḻuguṁ
tĕnnalāyĕṅgil ñānŏru tĕnnalāyĕṅgil (sarovaraṁ )

kāṭrin kaigaḽil ūññālāḍuṁ
kāḍinĕndŏru lahari
sura pagarunnŏru surabhī māsaṁ
puṇaruṁ kāḍin lahari
nin pada suṁbana mudragaḽ aṇiyuṁ
maṇdariyāyĕṅgil ñānŏru maṇdariyāyĕṅgil (sarovaraṁ)