മൂവന്തിപ്പെണ്ണിനു മുത്തണി മൂക്കുത്തി കൊണ്ടുവന്നാട്ടെ...
ചന്ദനക്കാറ്റിലെ മുന്നാഴിപ്പൂമണം വാരിയണിഞ്ഞാട്ടെ
പടകളിപ്പൂങ്കളത്തിലെ വേലേം പൂരോം കൂടാന്‍ വന്നാട്ടേ..
പൂങ്കളത്തിലു് വേലേം പൂരോം കൂടാന്‍ വന്നാട്ടേ...
പൂത്തിരിയുണ്ടു്...കുളിരാവണിവട്ടമുണ്ടു്...
പുത്തരിനെല്ലിനു പുത്തിലുനെയ്യണൊരോമനത്തങ്കമാരേ
പൂങ്കളത്തിലു്.......
പൂങ്കളത്തിലു് വേലേം പൂരോം കൂടാന്‍ വന്നാട്ടേ......(2)
അല്ലിമലര്‍ക്കാവിലെ കൂത്തുമണിമുറ്റത്തു്
വെള്ളിച്ചിലമ്പിട്ടോണ്ടു് താളത്തില്‍ തുള്ളാല്ലോ...
(അല്ലിമലര്‍ക്കാവിലെ....)
ഓതിരവും കടക കാല്‍ച്ചുവടും
പാണ്ടിമേളമിളകിയേറ്റുചാടിയാടണ ചേകോരേ...
പൂങ്കളത്തിലു്.......
പൂങ്കളത്തിലു് വേലേം പൂരോം കൂടാന്‍ വന്നാട്ടേ......(2)
(മൂവന്തിപ്പെണ്ണിനു...)
എഴിമലക്കാട്ടിലെ ഇല്ലിമുളം കൂട്ടിലെ
ആടിപ്പനന്തത്തമ്മേ നിന് കുറവനിന്നെന്തിയേടീ
(എഴിമലക്കാട്ടിലെ....)
രേഖ കണ്ടു് കാലത്തെ ചൊല്ലെടി കണ്ണേ
പാലും തേനും ചിത്തിരക്കിണ്ണത്തിലേറ്റുതരാം പൈങ്കിളിയേ...
പൂങ്കളത്തിലു്.......
പൂങ്കളത്തിലു് വേലേം പൂരോം കൂടാന്‍ വന്നാട്ടേ......(2)
(മൂവന്തിപ്പെണ്ണിനു...)