കണ്ണാടി ആദ്യമായെന്‍
ബാഹ്യരൂപം സ്വന്തമാക്കി
ഗായികേ നിന് സ്വരമെന്‍
ചേതനയും സ്വന്തമാക്കി
പാലലകളൊഴുകിവരും
പഞ്ചരത്നകീര്‍ത്തനങ്ങള്‍
പാടുമെന്റെ പാഴ്സ്വരത്തില്‍
രാഗഭാവം നീയിണക്കി
നിന്റെ രാഗസാഗരത്തി-
ന്നാഴമിന്നു ഞാനറിഞ്ഞു
(കണ്ണാടി)
കോടിസൂര്യകാന്തിയെഴും
വാണിമാതിന്‍ ശ്രീകോവില്‍
തേടിപ്പോകുമെന്‍ വഴിയില്‍
നിന് മൊഴികള്‍ പൂവിരിച്ചൂ
നിന്റെ ഗാനവാനമാര്‍ന്ന
നീലിമയില്‍ ഞാനലിഞ്ഞു
(കണ്ണാടി)