Saratkaalasandhyagal virunnuvannu

ശരത്കാലസന്ധ്യകള്‍ വിരുന്നുവന്നു
Year
Language

ശരത്ക്കാലസന്ധ്യകള്‍ വിരുന്നു വന്നൂ
ശരറാന്തല്‍ വിളക്കിലെ തിരി തെളിഞ്ഞൂ
ശരത്ക്കാലസന്ധ്യകള്‍ വിരുന്നു വന്നൂ
ശരറാന്തല്‍ വിളക്കിലെ തിരി തെളിഞ്ഞൂ
ശരപ്പൊളി മാലചാര്‍ത്തി ചിരിച്ചു മുന്നില്‍ നില്‍ക്കും
ശശിലേഖ പോലെ നീ...തമ്പുരാട്ടീ...
സഖീ.....നീ.....
ശരത്ക്കാലസന്ധ്യകള്‍ വിരുന്നു വന്നൂ......

ആ ...ആ ...ആ ....
കാമുകഹൃദയത്തില്‍ കനകാഭിലാഷത്തിന്‍
കതിർമണി വാരിചൊരിഞ്ഞവൾ നീ....
കാമുകഹൃദയത്തില്‍ കനകാഭിലാഷത്തിന്‍
കതിർമണി വാരി ചൊരിഞ്ഞവൾ നീ....
ഇന്നെന്റെ ജീവിതവീഥിയില്‍ നീയൊരു
പൊന്‍കതിരായൊളിവീശി നില്പൂ...
സഖീ.....നീ.....
ശരത്ക്കാലസന്ധ്യകള്‍ വിരുന്നു വന്നൂ.....

ആതിരരാത്രിയില്‍ ഹൃദയാനുരാഗത്തിന്‍
മധുര വികാരം പകര്‍ന്നവള്‍ നീ....
ആതിരരാത്രിയില്‍ ഹൃദയാനുരാഗത്തിന്‍
മധുര വികാരം പകര്‍ന്നവള്‍ നീ....
ഇന്നോളം കാണാത്ത മോഹത്തിന്‍ തേന്‍മലര്‍
എന്‍കരള്‍ നീ ചിരി തൂകി നല്‍കി
സഖീ.....നീ.....
(ശരത്ക്കാലസന്ധ്യകള്‍...)

śaratkkālasandhyagaḽ virunnu vannū
śaraṟāndal viḽakkilĕ tiri tĕḽiññū
śaratkkālasandhyagaḽ virunnu vannū
śaraṟāndal viḽakkilĕ tiri tĕḽiññū
śarappŏḽi mālasārtti siriccu munnil nilkkuṁ
śaśilekha polĕ nī...tamburāṭṭī...
sakhī.....nī.....
śaratkkālasandhyagaḽ virunnu vannū......

ā ...ā ...ā ....
kāmugahṛdayattil kanagābhilāṣattin
kadirmaṇi vārisŏriññavaḽ nī....
kāmugahṛdayattil kanagābhilāṣattin
kadirmaṇi vāri sŏriññavaḽ nī....
innĕnṟĕ jīvidavīthiyil nīyŏru
pŏnkadirāyŏḽivīśi nilbū...
sakhī.....nī.....
śaratkkālasandhyagaḽ virunnu vannū.....

ādirarātriyil hṛdayānurāgattin
madhura vigāraṁ pagarnnavaḽ nī....
ādirarātriyil hṛdayānurāgattin
madhura vigāraṁ pagarnnavaḽ nī....
innoḽaṁ kāṇātta mohattin denmalar
ĕnkaraḽ nī siri tūgi nalgi
sakhī.....nī.....
(śaratkkālasandhyagaḽ...)