Saratkaala sindoorameghannale

ശരത്‌കാല സിന്ദൂരമേഘങ്ങളേ
Work
Year
Language

ശരത്കാല സിന്ദൂര മേഘങ്ങളേ
ശൃംഗാരസല്ലാപ സമയങ്ങളേ
പ്രണയിനിയാമെന്‍ പ്രാണേശ്വരിയെ
പ്രസാദമുഖിയാക്കൂ -പ്രസന്നവതിയാക്കൂ (ശരത്കാല)

സുഗന്ധവല്ലികള്‍ ഇളകുന്ന കാറ്റില്‍
സുമറാണി വിരിയുന്ന കരയില്‍
ഇവളുടെ താരുണ്യം തഴുകുമ്പോളാത്മാവില്‍
ഇതുവരെയറിയാത്ത ചലനം
മനസ്സേ ഇളം മനസ്സേ നിന്നില്‍
മയങ്ങുന്ന രതിദേവനല്ലേ ഞാന്‍ (ശരത്കാല)

മരന്ദമുന്തിരി പൊഴിയുന്ന വനിയില്‍
മയില്‍പ്പീലി കൊഴിയുന്ന വഴിയില്‍
ഇവളുടെ ലാവണ്യം നുകരുമ്പോളെന്നുള്ളില്‍
അലയുന്നു നിറമുള്ള ശലഭം
മനസ്സേ ഇളം മനസ്സേ എന്നില്‍
നിറയുന്ന രതിഭാവമല്ലേ നീ ‍ (ശരത്കാല)

śaratkāla sindūra meghaṅṅaḽe
śṛṁgārasallāba samayaṅṅaḽe
praṇayiniyāmĕn prāṇeśvariyĕ
prasādamukhiyākkū -prasannavadiyākkū (śaratkāla)

sugandhavalligaḽ iḽagunna kāṭril
sumaṟāṇi viriyunna karayil
ivaḽuḍĕ tāruṇyaṁ taḻugumboḽātmāvil
iduvarĕyaṟiyātta salanaṁ
manasse iḽaṁ manasse ninnil
mayaṅṅunna radidevanalle ñān (śaratkāla)

marandamundiri pŏḻiyunna vaniyil
mayilppīli kŏḻiyunna vaḻiyil
ivaḽuḍĕ lāvaṇyaṁ nugarumboḽĕnnuḽḽil
alayunnu niṟamuḽḽa śalabhaṁ
manasse iḽaṁ manasse ĕnnil
niṟayunna radibhāvamalle nī (śaratkāla)