Saratkaala sandhya

ശരത്കാല സന്ധ്യ
Year
Language

ശരത്കാല സന്ധ്യ കുളിര്‍തൂകി നിന്നു
മലര്ക്കാവില്‍ എങ്ങോ കുയില്‍ പാടി വന്നു
(ശരത്കാല...)
കളിയായി ഞാന്‍ ചിരിയായി ഞാന്‍ പറഞ്ഞാലുമത് നീ
പാലപ്പൂഞ്ചോട്ടില്‍
ജല ദേവതേ അറിയാതെയത് നീ കരഞ്ഞില്ലേയതിനാല്‍
ഞാനോ നോവുന്നു
(ശരത്കാല ...)

ആരാരും കാണാതിവിടെ മുന്നില്‍ പൂപോലെ വന്നു വിടര്‍ന്നു
ആരാരും കാനതിവിടെ മുന്നില്‍ പൂപോലെ വന്നു വിടര്‍ന്നു
സുന്ദരി നിന്നില്‍ വിരിഞ്ഞിടും മോഹനം രാഗം അറിഞ്ഞു ഞാന്‍
കല്ലോലിനിയുടെ മാറില്‍ പോയ്‌ കഥകള്‍ പറഞ്ഞിടാം
കളികള്‍ പറഞ്ഞിടാം
ഹൃദയം മറന്നിടാം മധുരം നുകര്‍ന്നിടാം
ശശികല മിഴികളില്‍ ഒളിയുമായ് വിളിക്കുന്നു നീ വാ
(ശരത്കാല ...)

ഈ ഗാനം പാടാനിവിടെ എന്നില്‍ ഹാ ദാഹം വന്നു വളര്‍ന്നു
കണ്മണിയെന്നില്‍ വളര്‍ന്നിടും മന്മഥ മോഹം അറിഞ്ഞുവോ
ഏകാന്തതയുടെ തേരില്‍ പോയ്‌ പുളകം വിതച്ചിടാം
ചിരികള്‍ പൊഴിച്ചിടാം
കരളില്‍ നിറച്ചിടാം അകലെ പറന്നിടാം
അഴിമുഖ തിരകളും ചിരിയുമായ് വിളിക്കുന്നു നീ ..വാ ..
(ശരത്കാല ...)

śaratkāla sandhya kuḽirdūgi ninnu
malarkkāvil ĕṅṅo kuyil pāḍi vannu
(śaratkāla...)
kaḽiyāyi ñān siriyāyi ñān paṟaññālumat nī
pālappūñjoṭṭil
jala devade aṟiyādĕyat nī karaññilleyadināl
ñāno novunnu
(śaratkāla ...)

ārāruṁ kāṇādiviḍĕ munnil pūbolĕ vannu viḍarnnu
ārāruṁ kānadiviḍĕ munnil pūbolĕ vannu viḍarnnu
sundari ninnil viriññiḍuṁ mohanaṁ rāgaṁ aṟiññu ñān
kalloliniyuḍĕ māṟil poy‌ kathagaḽ paṟaññiḍāṁ
kaḽigaḽ paṟaññiḍāṁ
hṛdayaṁ maṟanniḍāṁ madhuraṁ nugarnniḍāṁ
śaśigala miḻigaḽil ŏḽiyumāy viḽikkunnu nī vā
(śaratkāla ...)

ī gānaṁ pāḍāniviḍĕ ĕnnil hā dāhaṁ vannu vaḽarnnu
kaṇmaṇiyĕnnil vaḽarnniḍuṁ manmatha mohaṁ aṟiññuvo
egāndadayuḍĕ teril poy‌ puḽagaṁ vidacciḍāṁ
sirigaḽ pŏḻicciḍāṁ
karaḽil niṟacciḍāṁ agalĕ paṟanniḍāṁ
aḻimukha tiragaḽuṁ siriyumāy viḽikkunnu nī ..vā ..
(śaratkāla ...)