ശരത്കാല മുകിലേ മഴപ്പീലിക്കുളിരേ
മനസ്സിന്റെ വിളി കേൾക്കുമോ (2)
പിരിയാത്ത ഞങ്ങൾ ഇണമാൻ കിടാങ്ങൾ
വിരഹത്തിൽ നീറിക്കഴിയുന്നു തമ്മിൽ
ഒരു ദൂതു ചൊല്ലാമോ ഓ..ഓ..ഓ.
(ശരത്ക്കാല മുകിലേ...)
ആ നീലമിഴികൾ പൊഴിയുന്നതാണീ രാവിൻ ബാഷ്പകണങ്ങൽ
പ്രണയത്തിൻ ഗന്ധം നിറയുന്നതാണീ ഓരോ താമരമലരും
തെന്നൽ തളർന്നു വരും കണ്ണീർ കടം പറയും ഞാൻ ദൂരെ ദൂരെ
അവൾ ഒരു നോക്കു കാണാതെ ഉറങ്ങില്ലല്ലോ
(ശരത്ക്കാല മുകിലേ...)
പതിവുള്ളതെല്ലാം മോഹിച്ചു പോകും പാവം കാമുകഹൃദയം
മഴവിൽക്കിനാവിൽ കവിളിന്റെ വർണ്ണം കാണും ഞാനൊരു നിമിഷം
വിണ്ണിൻ മുഴുമതിക്കും ചൊന്നാൽ കളങ്കമില്ലേ എന്തേ ഈ ദേവീ
അവൾ നിറചന്ദ്രമണിദീപ പ്രഭയല്ലയോ
(ശരത്ക്കാല മുകിലേ...)
śaratkāla mugile maḻappīlikkuḽire
manassinṟĕ viḽi keḽkkumo (2)
piriyātta ñaṅṅaḽ iṇamān kiḍāṅṅaḽ
virahattil nīṟikkaḻiyunnu tammil
ŏru dūdu sŏllāmo o..o..o.
(śaratkkāla mugile...)
ā nīlamiḻigaḽ pŏḻiyunnadāṇī rāvin bāṣpagaṇaṅṅal
praṇayattin gandhaṁ niṟayunnadāṇī oro tāmaramalaruṁ
tĕnnal taḽarnnu varuṁ kaṇṇīr kaḍaṁ paṟayuṁ ñān dūrĕ dūrĕ
avaḽ ŏru nokku kāṇādĕ uṟaṅṅillallo
(śaratkkāla mugile...)
padivuḽḽadĕllāṁ mohiccu poguṁ pāvaṁ kāmugahṛdayaṁ
maḻavilkkināvil kaviḽinṟĕ varṇṇaṁ kāṇuṁ ñānŏru nimiṣaṁ
viṇṇin muḻumadikkuṁ sŏnnāl kaḽaṅgamille ĕnde ī devī
avaḽ niṟasandramaṇidība prabhayallayo
(śaratkkāla mugile...)