Sarasvadi ksetra

സരസ്വതി ക്ഷേത്ര
Year
Language

സരസ്വതീ ക്ഷേത്രനടയില്‍ വിരിയും കമലദലങ്ങളേ
അക്ഷരസരയൂ നദിയില്‍ നീന്തും ചിത്രമരാളങ്ങളേ
സ്നേഹചിത്രമരാളങ്ങളേ ..സരസ്വതീ

തത്ത്വമസീ ദലമര്‍മ്മരമുയരും തപോവനങ്ങളില്‍
സമഭാവനയുടെ സാമഗീതികള്‍ പാടും
സംഗീതക്കുരുവികള്‍ നിങ്ങള്‍
അക്ഷരദേവിതന്‍ കഛപി വീണയിലെ
സപ്തസ്വരങ്ങള്‍ നിങ്ങള്‍
ഹസ്തഹാരത്തിലെ ഭദ്രാക്ഷമുത്തുകളാം
ശുക്രനക്ഷത്രങ്ങള്‍ നിങ്ങള്‍

sarasvadī kṣetranaḍayil viriyuṁ kamaladalaṅṅaḽe
akṣarasarayū nadiyil nīnduṁ sitramarāḽaṅṅaḽe
snehasitramarāḽaṅṅaḽe ..sarasvadī

tattvamasī dalamarmmaramuyaruṁ tabovanaṅṅaḽil
samabhāvanayuḍĕ sāmagīdigaḽ pāḍuṁ
saṁgīdakkuruvigaḽ niṅṅaḽ
akṣaradevidan kachabi vīṇayilĕ
saptasvaraṅṅaḽ niṅṅaḽ
hastahārattilĕ bhadrākṣamuttugaḽāṁ
śukranakṣatraṅṅaḽ niṅṅaḽ