Sararaandal vilakkin

ശരറാന്തൽ വിളക്കിന്‍
Year
Language

ശരറാന്തൽവിളക്കിന്‍ ഇമവെട്ടി
ശരപ്പൊളിമണികൾക്കു ചിരിപൊട്ടി
ചെറുമുന്തിരിപ്പഴം കൈനീട്ടിവാങ്ങുവാൻ
ചന്ദനചെരുപ്പുമായ്‌ അതിഥിയെത്തി
(ശരറാന്തൽ......)
ആ.....ആ....ആ...

പേർഷ്യൻ ശിൽപികൾ പണ്ടു പണിഞ്ഞൊരു
പാടുന്ന തൂണുകൾക്കരികിൽ
ചിത്രപ്രതിമകൾ താലത്തിൽ നീട്ടുമീ-
യത്തറിൽ കാലുകൾ കഴുകൂ
ആ....ആ....
(പേർഷ്യൻ ശിൽപികൾ....)
പട്ടുഞൊറിഞ്ഞിട്ട ലോഹക്കസേരയില്‍ ഇരിയ്ക്കൂ
പ്രേമഗാനങ്ങൾ കേൾക്കൂ
പകരമീ ഞരമ്പിലെ വീഞ്ഞായ വീഞ്ഞൊക്കെ
പിഴിഞ്ഞു തരൂ
ആ....ആ......
(ശരരാന്തൽ.....)

ആ....ആ....
ഈജിപ്ത്തിനണിയാൻ പർദ്ദകൾ നെയ്യും
ഈ നല്ല ശിശിരനിലാവിൽ
മാനത്തെ ഹുക്കയിൽ മുകിൽപുക പറക്കും
ഈ നല്ല ശിശിരനിലാവിൽ
ആ...ആ....
(ഈജിപ്ത്തിനണിയാൻ......)
പുഷ്പം കുടഞ്ഞിട്ട പൊൻതൂവൽ മെത്തയില്‍ ഇരിയ്ക്കൂ
പ്രേമഗാനങ്ങൾ പാടൂ
പകരമീ ചെപ്പിലെ അനുരാഗഗന്ധങ്ങൾ
എനിയ്ക്കു തരൂ....
ആ...ആ...
(ശരറാന്തൽ.....)

śaraṟāndalviḽakkin imavĕṭṭi
śarappŏḽimaṇigaḽkku siribŏṭṭi
sĕṟumundirippaḻaṁ kainīṭṭivāṅṅuvān
sandanasĕruppumāy‌ adithiyĕtti
(śaraṟāndal......)
ā.....ā....ā...

perṣyan śilbigaḽ paṇḍu paṇiññŏru
pāḍunna tūṇugaḽkkarigil
sitrapradimagaḽ tālattil nīṭṭumī-
yattaṟil kālugaḽ kaḻugū
ā....ā....
(perṣyan śilbigaḽ....)
paṭṭuñŏṟiññiṭṭa lohakkaserayil iriykkū
premagānaṅṅaḽ keḽkkū
pagaramī ñarambilĕ vīññāya vīññŏkkĕ
piḻiññu tarū
ā....ā......
(śararāndal.....)

ā....ā....
ījipttinaṇiyān parddagaḽ nĕyyuṁ
ī nalla śiśiranilāvil
mānattĕ hukkayil mugilbuga paṟakkuṁ
ī nalla śiśiranilāvil
ā...ā....
(ījipttinaṇiyān......)
puṣpaṁ kuḍaññiṭṭa pŏndūval mĕttayil iriykkū
premagānaṅṅaḽ pāḍū
pagaramī sĕppilĕ anurāgagandhaṅṅaḽ
ĕniykku tarū....
ā...ā...
(śaraṟāndal.....)