Saranam tedunnorkkavidunnee

ശരണം തേടുന്നോർക്കവിടുന്നീ
Year
Language

ശരണം തേടുന്നോര്‍ക്കവിടുന്നേ രക്ഷ
ഗുരുവായൂര്‍ വാഴും ഹരികൃഷ്ണാ
പെരിയ സംസ്കാരക്കടലിന്‍ തീരം നീ
കരുണക്കാതലേ മണിവര്‍ണ്ണാ (ശരണം)

നിരയായ് പീലികള്‍ നിറുകയില്‍ കുത്തി
കരതാരില്‍ കോലക്കുഴലേന്തി
കനകക്കിങ്ങിണി രണിതം കേള്‍പ്പിച്ചു
കളിയാടേണം നീ ഹൃദയത്തില്‍ (ശരണം)

നിരയായ് ദീപങ്ങളെരിയും ശ്രീകോവില്‍-
തിരുനടയിലെ പ്രഭയിങ്കല്‍
അഴലിന്‍ ഭാരങ്ങള്‍ അലിഞ്ഞു പോകേണം
കൊടുമിരുള്‍ച്ചാര്‍ത്തു മറയേണം (ശരണം)

śaraṇaṁ teḍunnorkkaviḍunne rakṣa
guruvāyūr vāḻuṁ harikṛṣṇā
pĕriya saṁskārakkaḍalin dīraṁ nī
karuṇakkādale maṇivarṇṇā (śaraṇaṁ)

nirayāy pīligaḽ niṟugayil kutti
karadāril kolakkuḻalendi
kanagakkiṅṅiṇi raṇidaṁ keḽppiccu
kaḽiyāḍeṇaṁ nī hṛdayattil (śaraṇaṁ)

nirayāy dībaṅṅaḽĕriyuṁ śrīgovil-
tirunaḍayilĕ prabhayiṅgal
aḻalin bhāraṅṅaḽ aliññu pogeṇaṁ
kŏḍumiruḽccārttu maṟayeṇaṁ (śaraṇaṁ)