Saptami sandrane

സപ്തമി ചന്ദ്രനെ
Year
Language

സപ്തമീചന്ദ്രനെ മടിയിലുറക്കും
സുരഭീമാസമേ നിന്റെ
സ്വപ്നം വിടർത്തും രോമാഞ്ചമല്ലേ
നക്ഷത്ര പുഷ്പങ്ങൾ

ഭൂമിയിൽ വീഴുമവയുടെ സ്വർണ്ണപൂമ്പൊടികൾ
പൂനിലാപൂമ്പൊടികൾ
വാരിയണിയും വസന്തലക്ഷ്മിക്ക്
വയസ്സു പതിനേഴ് എന്നും
വയസ്സു പതിനേഴ്
രജനീ രജനീ നിന്റെ പതിനേഴാം വയസ്സിലെ
ദാഹം തീർക്കും രഹസ്യകാമുകനാര്
മറ്റാര് മറ്റാര്

താഴ്വരപ്പൂവിൻ ഇതൾക്കുടം നിറയും
തേന്മഴയിൽ ഈ കുളിർത്തേന്മഴയിൽ
മാറിൽ മുറുകും നനഞ്ഞ പട്ടുമായ്
മറന്നു നിൽക്കുമ്പോൾ എല്ലാം
മറന്നു നിൽക്കുമ്പോൾ
രജനീ രജനീ തങ്കച്ചിറകുകൾ കൊണ്ട്
നിൻ ദേഹം പൊതിയും രഹസ്യകാമുകനാര്
മറ്റാര് മറ്റാര്

saptamīsandranĕ maḍiyiluṟakkuṁ
surabhīmāsame ninṟĕ
svapnaṁ viḍarttuṁ romāñjamalle
nakṣatra puṣpaṅṅaḽ

bhūmiyil vīḻumavayuḍĕ svarṇṇabūmbŏḍigaḽ
pūnilābūmbŏḍigaḽ
vāriyaṇiyuṁ vasandalakṣmikk
vayassu padineḻ ĕnnuṁ
vayassu padineḻ
rajanī rajanī ninṟĕ padineḻāṁ vayassilĕ
dāhaṁ tīrkkuṁ rahasyagāmuganār
maṭrār maṭrār

tāḻvarappūvin idaḽkkuḍaṁ niṟayuṁ
tenmaḻayil ī kuḽirttenmaḻayil
māṟil muṟuguṁ nanañña paṭṭumāy
maṟannu nilkkumboḽ ĕllāṁ
maṟannu nilkkumboḽ
rajanī rajanī taṅgacciṟagugaḽ kŏṇḍ
nin dehaṁ pŏdiyuṁ rahasyagāmuganār
maṭrār maṭrār