Saparnnigaamrta

സൌപര്‍ണ്ണികാമൃത
Year
Language

സൗപര്‍ണ്ണികാമൃതവീചികള്‍ പാടും
നിന്‍റെ സഹസ്രനാ‍മങ്ങള്‍
ജഗദംബികേ മൂകാംബികേ

സൗപര്‍ണ്ണികാമൃതവീചികള്‍ പാടും
നിന്‍റെ സഹസ്രനാ‍മങ്ങള്‍
പ്രാര്‍ത്ഥനാതീര്‍ത്ഥമാടും
എന്‍ മനം തേടും
നിന്‍റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ

കരിമഷി പടരുമീ കല്‍‌വിളക്കില്‍
കനകാംഗുരമായ് വിരിയേണം
നീ അന്തര്‍നാളമായ് തെളിയേണം
ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളില്‍ കാലിടറി
കൈവല്യദായികേ സര്‍വ്വാര്‍ത്ഥസാധികേ
ആമ്മേ.... സുരവന്ദിതേ...
(സൗപര്‍ണ്ണികാമൃത)

സ്വരദലം കൊഴിയുമീ മണ്‍‌വീണയില്‍
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളില്‍ നിറയേണം
ഗാനങ്ങള്‍ ചിറകറ്റ ശലഭങ്ങളായി
ഗഗനം മഹാമൗനഗേഹമായി
നാദസ്വരൂപിണീ കാവ്യവിനോദിനീ
ദേവീ... ഭുവനേശ്വരീ...
(സൗപര്‍ണ്ണികാമൃത)

saubarṇṇigāmṛtavīsigaḽ pāḍuṁ
ninṟĕ sahasranāmaṅṅaḽ
jagadaṁbige mūgāṁbige

saubarṇṇigāmṛtavīsigaḽ pāḍuṁ
ninṟĕ sahasranāmaṅṅaḽ
prārtthanādīrtthamāḍuṁ
ĕn manaṁ teḍuṁ
ninṟĕ pādāravindaṅṅaḽamme
jagadaṁbige mūgāṁbige

karimaṣi paḍarumī kal‌viḽakkil
kanagāṁguramāy viriyeṇaṁ
nī andarnāḽamāy tĕḽiyeṇaṁ
āgāśamiruḽunnŏrabarāhnamāyi
āraṇyagaṅṅaḽil kāliḍaṟi
kaivalyadāyige sarvvārtthasādhige
āmme.... suravandide...
(saubarṇṇigāmṛta)

svaradalaṁ kŏḻiyumī maṇ‌vīṇayil
tārasvaramāy uṇareṇaṁ
nī tārābathaṅṅaḽil niṟayeṇaṁ
gānaṅṅaḽ siṟagaṭra śalabhaṅṅaḽāyi
gaganaṁ mahāmaunagehamāyi
nādasvarūbiṇī kāvyavinodinī
devī... bhuvaneśvarī...
(saubarṇṇigāmṛta)