Sanyajalamili

ചഞ്ചലമിഴി
Year
Language

ചഞ്ചല മിഴിയൊരു കവിത
അതിലഞ്ജനമലങ്കാരമായി
ഉപമയോ ഉല്പ്രേക്ഷയോ
ഉണരുമാ ഭാവം രൂപകമോ?
ചഞ്ചല മിഴിയൊരു......

താമരയിതളെന്നു തോന്നി
മധുസാഗരമാണെന്നു തോന്നി
വാനവും നയനവും ഒന്നാണെന്നാ
ദാഹമുകിലുകള്‍ ചൊല്ലി
പെയ്യുക ദാഹത്തിന്‍ മേഘങ്ങളേ
പ്രേമ യൌവന വാടികള്‍ പൂത്തിടട്ടെ
ഓ.......ഓ........
(ചഞ്ചല മിഴിയൊരു...)

ആരാധകനായ് വന്നൂ ഞാന്‍
ഭാവന തന്‍ മുത്തു കാണാന്‍
താരുകള്‍ പൊഴിയും താരകളായ് നിന്‍
രാഗമൃദുലമാം ചുണ്ടില്‍
തൂവുക ശോഭകള്‍ അധരങ്ങളേ
രാഗയൌവനം മാലയായ് കോര്‍ത്തിടട്ടേ
ഓ......ഓ.......
(ചഞ്ചലമിഴി........)

sañjala miḻiyŏru kavida
adilañjanamalaṅgāramāyi
ubamayo ulbrekṣayo
uṇarumā bhāvaṁ rūbagamo?
sañjala miḻiyŏru......

tāmarayidaḽĕnnu tonni
madhusāgaramāṇĕnnu tonni
vānavuṁ nayanavuṁ ŏnnāṇĕnnā
dāhamugilugaḽ sŏlli
pĕyyuga dāhattin meghaṅṅaḽe
prema yaൌvana vāḍigaḽ pūttiḍaṭṭĕ
o.......o........
(sañjala miḻiyŏru...)

ārādhaganāy vannū ñān
bhāvana tan muttu kāṇān
tārugaḽ pŏḻiyuṁ tāragaḽāy nin
rāgamṛdulamāṁ suṇḍil
tūvuga śobhagaḽ adharaṅṅaḽe
rāgayaൌvanaṁ mālayāy korttiḍaṭṭe
o......o.......
(sañjalamiḻi........)